കാര്യങ്ങൾ തുറന്നുപറഞ്ഞാൽ

കാര്യങ്ങൾ തുറന്നുപറഞ്ഞാൽ

ഒരിക്കല്‍ മനു അലമാരയില്‍ നിന്നും പലഹാരം എടുക്കുന്നതിനിടയില്‍ ഒരു പളുങ്കുപാത്രം തട്ടി താഴെ വീണു പൊട്ടി. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത അവസരമായിരുന്നു. ആദ്യം മനുവിന്‍റെ മനസ്സില്‍ വന്നത് ഒന്നും അറിയാത്തതുപോലെ ഭാവിച്ചു രക്ഷപ്പെടാം എന്ന ചിന്തയായിരുന്നു. അല്പം കഴിഞ്ഞ് അവന്‍ ഇങ്ങനെ തീരുമാനിച്ചു. പേടിച്ചു കളവു പറയുന്നതിലും നല്ലതു സത്യം തുറന്നു പറയുന്നതാണ്. എന്നാല്‍ ശിക്ഷ ഒഴിവാക്കുകയും വേണം. അച്ഛന്‍ ജോലി കഴിഞ്ഞു വന്നപാടെ അവന്‍ അച്ഛനോടു ചോദിച്ചു. സത്യം പറഞ്ഞാല്‍ അച്ഛന്‍ എന്നെ തല്ലുമോ? അച്ഛന്‍ തല്ലില്ലെന്നു വാക്ക് കൊടുത്തു. അതു കേട്ടപ്പോള്‍ അവന്‍ നടന്ന കാര്യം വിശദമായി പറഞ്ഞു. അറിയാതെ തട്ടി പാത്രം വീണു പൊട്ടിയ കാര്യവും പറഞ്ഞു. അവന്‍റെ അച്ഛന്‍ അല്പസമയം അവന്‍റെ മുഖത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടു സാരമില്ല, നമുക്കു പുതിയൊരെണ്ണം വാങ്ങാം എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ അവനു സന്തോഷമായി. പിന്നീട് എന്തു കാര്യങ്ങളും തുറന്നു പറയാന്‍ അവന്‍റെ അച്ഛന്‍ അവനെ അനുവദിച്ചു. അവന്‍ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ തുടങ്ങി. അങ്ങനെ മനുവിനു മാതാപിതാക്കളോടുള്ള അമിതമായ ഭയം ഇല്ലാതായി. എല്ലാം അവരോടു തുറന്നു പറയുന്നതാണു മറച്ചുവയ്ക്കുന്നതിനേക്കാള്‍ സത്യസന്ധം എന്നു ബോദ്ധ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org