കാത്തിരിപ്പിന്‍റെ സുഖം

കാത്തിരിപ്പിന്‍റെ സുഖം

കവിത

ജയനാരായണൻ, തൃക്കാക്കര

കാട്ടുമരത്തില്‍ ഞാന്‍ കൂടുകെട്ടും
കൂട്ടില്‍ ഞാന്‍ മുട്ടകളിട്ടു കൂട്ടും
കൂട്ടില്‍ കുഞ്ഞൊത്തു, ഞാന്‍ വസിക്കും
കുഞ്ഞിനെ കുഞ്ഞായി ഞാന്‍ വളര്‍ത്തും
കുഞ്ഞു വളര്‍ന്നാല്‍ പറന്നുയര്‍ന്നാല്‍
കുഞ്ഞിനായ് കൂട്ടില്‍ തപസ്സിരിക്കും
കുഞ്ഞുതിരികെ വരില്ലെങ്കിലും
കുഞ്ഞിനായ് ഞാനെന്നും കാത്തിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org