കൗതുകക്കുറിപ്പുകൾ

കൗതുകക്കുറിപ്പുകൾ

ഇന്ത്യയിലാദ്യമായി ഒരു മോ ട്ടോര്‍ വാഹനം സ്വന്തമാക്കിയത് പത്യാല മഹാരാജാവായിരുന്നു. ഡിയോഡിയോണ്‍ എന്ന ഈ ഫ്രഞ്ചുകാറിന്‍റെ പ്ലേറ്റ് നമ്പര്‍ 0 ആയിരുന്നു.
* * * * *
പാശ്ചാത്യര്‍ ഏറ്റവുമധികം പാടു ന്ന പാട്ടാണ് ഹാപ്പി ബര്‍ത്ഡേ ടു യൂ! 1936-ല്‍ മില്‍ഡ്രഡും പാറ്റി ഹില്ലും ചേര്‍ന്നെഴുതിയതാണീ പാട്ട്.
* * * * *
ഇന്ത്യയിലെ പാഴ്സി വര്‍ഗ്ഗക്കാരുടെ വിവാഹമോചനം വളരെ ലളിതമാണ്. ഭാര്യയുടെ മുമ്പില്‍വച്ച് ഒരു കച്ചിത്തുമ്പ് മുറിച്ചു കാണിച്ചാല്‍ വിവാഹബന്ധം വേര്‍പെട്ടുവെന്നര്‍ത്ഥം.
* * * * *
പ്രസിദ്ധമായ 'ഗോണ്‍ വിത്ത് ദ വിന്‍ഡ്' എന്ന ചിത്രത്തിലെ 'സ്കാര്‍ലറ്റ് ഒ ഹാരാ' എന്ന കഥാപാത്രത്തിന് വേണ്ടി 1400 പേരെയാണ് ഇന്‍റര്‍വ്യൂ ചെയ്തത്.
* * * * *
നിന്നുറങ്ങാന്‍ എത്രനേരം നിങ്ങള്‍ ക്കാവും? എന്നാല്‍ കുതിര എത്ര നേരം വേണമെങ്കിലും നിന്ന് ഉറങ്ങിക്കൊള്ളും.
* * * * *
വിവാഹം കഴിക്കാത്തവര്‍ പൂച്ചയുടെ വാലില്‍ ചവിട്ടിപ്പോയാല്‍ ഒരു വര്‍ഷത്തേക്ക് വിവാഹം നടക്കില്ലെന്നാണ് ചില ഫ്രഞ്ചുകാര്‍ വിശ്വസിക്കുന്നത്.
* * * * *
'ബോംബെ ഡക്ക്' എന്ന് കേട്ടാല്‍ അതിന് ബോംബെയുമായോ താറാവുമായോ ബന്ധമില്ല – ഉണക്കമീന്‍ കറിയാണത്രേ അത്.
* * * * *
ആര്‍ട്ടിക്കിലെ ശാന്തമായ ചില ദിവസങ്ങളില്‍ രണ്ടുപേര്‍ തമ്മിലുള്ള ഒരു സാധാരണ സംസാരം പോലും മൂന്ന് കി.മീ. അകലെ
വരെ കേള്‍ക്കാം.
* * * * *
കള്ളന്മാരും ഗുണ്ടകളും കാതില്‍ കമ്മലിടുന്നത് കണ്ണിന്‍റെ കാഴ്ച കൂടാനാണത്രെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org