പുതിയ തീരം

പുതിയ തീരം

കവിത


അനൈത ജയ് ജോണ്‍

ക്ലാസ്സ് VI

കടല്‍ ആര്‍ത്തിരമ്പി
ചീറിയടുത്തു തിരമാലകള്‍
നിര്‍ത്താതെ പെയ്യും പേമാരി
ചുറ്റിലും വെള്ളക്കെട്ടുകള്‍

മലയോരങ്ങളില്‍ പച്ചപ്പാടങ്ങളില്‍
നഗരവീഥികളില്‍ തീരദേശങ്ങളില്‍
എങ്ങും എവിടെയും ഒഴുക്കായ്
എന്‍റെ പാദങ്ങളും മൂടി

രക്ഷാപ്രവര്‍ത്തകരായി മത്സ്യത്തൊഴിലാളികള്‍
വള്ളവും രക്ഷയുമായ് എവിടെയും
ജീവിതവും ജീവനും നേര്‍ശ്വാസമായി
നാടുണര്‍ന്നു; അലിവിന്‍റെ കരങ്ങളൊന്നായി

പ്രളയത്തില്‍ മുങ്ങിയ നമ്മുടെ നാടിനെ
പ്രത്യാശയോടെ തീരത്തണച്ചു
വീണ്ടുമൊരു ജീവിതപ്രതീക്ഷയായ്
കൈകോര്‍ക്കാം നവകേരളത്തിനായ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org