കേരളസഭാ ചരിത്രക്വിസ്

1. 'ഗര്‍ജിക്കുന്ന സിംഹം' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മെത്രാന്‍? – മാര്‍ ജെയിംസ് കാളാശ്ശേരി.

2. 'പാവങ്ങളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന മെത്രാന്‍? – മാര്‍ ജോസഫ് കുണ്ടുകുളം.

3. 'പത്മശ്രീ' ബഹുമതി ലഭിച്ച കേരളത്തിലെ ആദ്യത്തെ മെത്രാന്‍? – കര്‍ദ്ദിനാള്‍ ആന്‍റണി പടിയറ.

4. 'കേരള അസ്സീസി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി? – പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍.

5. മലയാളത്തിലുള്ള സീറോ മലബാര്‍ കുര്‍ബാനയുടെ ഉദ്ഘാടനം? – 1962 ജൂലൈ 3.

6. ഇന്ത്യയില്‍നിന്ന് ആദ്യമായി ബൈബിളില്‍ ഡോക്ടറേറ്റ് എടുത്ത വ്യക്തി? – ഫാ. കനീസിയൂസ് CMI

7. "നസ്രാണി കിസ്ത്യാനികള്‍ക്കുവേണ്ടി – പാറേമാക്കല്‍ – തോമാക്കത്തനാര്‍ക്കൊപ്പംനിന്ന് അദ്ധ്വാനിച്ച അല്മായന്‍ – തച്ചില്‍ മാത്തുതരകന്‍ (1741-814),

8. വിമോചന സമരകാലത്ത് കേരളത്തിലെ ഗര്‍ജിക്കുന്ന സിംഹം എന്നറിയപ്പെട്ട വൈദികന്‍ – ഫാ. ജോസഫ് വടക്കന്‍

9. തിരുകൊച്ചി സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ കത്തോലിക്കന്‍ – എ.ജെ. ജോണ്‍

10. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന കത്തോലിക്കന്‍? -എ.ജെ. ജോണ്‍.

11. മദ്രാസ് സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണറായി ജവഹര്‍ലാല്‍ നെഹ്റു നിയമിച്ച കത്തോലിക്കന്‍? – എ.ജെ. ജോണ്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org