കൂദാശകളുടെ കൂദാശയായ വി. കുര്‍ബാന

കൂദാശകളുടെ കൂദാശയായ വി. കുര്‍ബാന

വിശുദ്ധ കുര്‍ബാനയെ കൂദാശകളുടെ കൂദാശ എന്നാണ് പറയുക. ഇതേക്കുറിച്ചു പറയുമ്പോള്‍ സഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം സൂചിപ്പിക്കുന്നു: "The Eucharistic species reserved in the taberacle are designated by this same name." സക്രാരിയില്‍ സൂക്ഷിക്കുന്ന വി. കുര്‍ബാനയുടെ ഭാഗവും ഇതേ പേരില്‍ അറിയപ്പെടുന്നു എന്നു സൂചിപ്പിക്കുന്നതു വഴി, വിശുദ്ധ കുര്‍ബാന എന്ന കൂദാശ അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങളുടെ ആഘോഷമാണ്. അപ്പവും വീഞ്ഞും എന്ന വസ്തുക്കള്‍ മാത്രമല്ല എന്നര്‍ത്ഥമാകുന്നു. അപ്പവും വീഞ്ഞും ഈ കൂദാശയുടെ ഭൗതിക തുടര്‍ച്ചയാണ്.

ആരാധനക്രമത്തെക്കുറിച്ചുള്ള വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ 10-ാം ഖണ്ഡിക വി. കുര്‍ബാനയുടെ അനന്യതയെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. മറ്റെല്ലാ കൂദാശകളും വി. കുര്‍ബാനയിലേക്കു ദൈവജനത്തെ നയിക്കുന്നതോ അതിനോട് അഭേദ്യമാംവിധം ബന്ധിതമായിരിക്കുന്നതോ ആണ്. ഒരര്‍ത്ഥത്തില്‍ മാമ്മോദീസ, തൈലാഭിഷേകം ഇവ ഒരുവനെ വി. കുര്‍ബാനയുടെ ആഘോഷത്തിലേക്കു നയിക്കുകയാണു ചെയ്യുന്നത്. വി. കുര്‍ബാനയുടെ അനുഭവവും ശക്തിയും അവിടെ ആഘോഷിക്കുന്ന ദിവ്യരഹസ്യങ്ങളുടെ ജീവിതത്തിന്‍റെ വ്യത്യസ്ത സാഹചര്യങ്ങളില്‍ കൃപാവരദായകമാംവിധം നവമായി ആഘോഷിക്കുന്നതാണു മറ്റു കൂദാശകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org