ജയനാരായണന്‍
കാക്കനാട്, കൊച്ചി
പുത്തനുടുപ്പിട്ട് പൂവാടിതോറും
പാറിപ്പറക്കുന്ന കൂട്ടുകാരി
പൂവിനെ മുത്തുന്ന കൂട്ടുകാരി
പുഞ്ചിരികൊള്ളുന്ന കൂട്ടുകാരി
പൂമ്പൊടി പൂശുന്ന കൂട്ടുകാരി
പൂന്തേനുണ്ണുന്ന കൂട്ടുകാരി
പുലരിയിലെത്തുന്ന കൂട്ടുകാരി
പൂമ്പാറ്റയാണെന്റെ കൂട്ടുകാരി