സന്തോഷപ്രദമായ കുടുംബജീവിതം

സന്തോഷപ്രദമായ കുടുംബജീവിതം

സമൂഹത്തിന്‍റെ കാതലാണു കുടുംബം. കുടുംബത്തില്‍ നിന്നുമാണ് ഒരു വ്യക്തി രൂപപ്പെടുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള സ്നേഹം സഹോദരീസഹോദരന്മാര്‍ക്കിടയിലുള്ള ഉള്ളടുപ്പം – ഇതിലൂടെയാണ് ഒരാള്‍ ആത്മവിശ്വാസം ആര്‍ജ്ജിക്കുന്നത്; പ്രതിബന്ധങ്ങളെ നേരിടാന്‍ പഠിക്കുന്നതും മറ്റുള്ളവരെ ആദരിക്കാന്‍ പഠിക്കുന്നതും.

വീട്ടില്‍ മൊട്ടിടുന്നതേ നാട്ടില്‍ പൂവിടു.
വീടാണു വിദ്യാലയം; വീടാണു പ്രഥമ ദേവാലയം.

സത്യത്തില്‍ വീടാണു സര്‍ഗാത്മകതയുടെ ഉറവിടം. വീടാണു സമൂഹത്തിന്‍റെ ജീവകോശം. കുട്ടികളുടെ സ്വഭാവരൂപീകരണം ആരംഭിക്കുന്നതു കുടുംബത്തില്‍ നിന്നുമാണ്. അതുകൊണ്ടത്രേ കുടുംബമാണു പ്രഥമ വിദ്യാലയമെന്നു പറയുന്നത്. ജീവിതത്തിന്‍റെ നിലനില്പും വളര്‍ച്ചയും ഉയര്‍ച്ചയും കുടുംബത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. അവിടെയുള്ള ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ അറിഞ്ഞ് ഓരോരുത്തരും പെരുമാറുമ്പോള്‍ യഥാര്‍ത്ഥ കുടുംബം രൂപപ്പെടുന്നു. ഒരു മാതൃകാകുടുംബത്തില്‍ അംഗമായിരിക്കുന്നവര്‍ കുടുംബത്തില്‍ എപ്പോഴും സന്തോഷം നിലനിര്‍ത്തുന്നതിനു തങ്ങളുടേതായ രീതിയില്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. അവര്‍ എവിടെയായിരുന്നാലും തങ്ങളുടെ വീട്ടിലെത്തിച്ചേരാനുള്ള അതിയായ ആഗ്രഹം ഉണ്ടാകും.

കുടുംബം സന്തോഷപ്രദമാക്കാന്‍ വേണ്ട ചില പ്രധാന കാര്യങ്ങള്‍ എന്താണെന്നു നോക്കാം.

1. പരസ്പര ധാരണ.

2. പരസ്പര വിശ്വാസം.

3. പരസ്പര സ്നേഹം.

4. വിട്ടുവീഴ്ചാമനോഭാവം.

5. പരസ്പര സഹായമനോഭാവം.

6. അനുസരണം.

7. പരസ്പരം കേള്‍ക്കാനുള്ള സന്നദ്ധത.

8. പരസ്പരം അംഗീകരിക്കല്‍.

9. പങ്കുവയ്ക്കാനുള്ള സന്നദ്ധത.

10. ക്ഷമിക്കുവാനുള്ള കഴിവ്.

11. പരസ്പരം സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരല്‍.

12. അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍.

13. ആഗ്രഹങ്ങള്‍ പങ്കുവയ്ക്കല്‍

14. പരസ്പരം സമാധാനിപ്പിക്കല്‍.

15. പരസ്പരം പ്രോത്സാഹനം നല്കല്‍.

16. പരസ്പരം മനസ്സിലാക്കല്‍

17. സുതാര്യമായ ആശയവിനിമയം.

18. പരസ്പരമുള്ള സ്നേഹവും ബഹുമാനവും.

19. ഈശ്വരവിശ്വാസവും ഈശ്വരഭയവും.

20. കുടുംബപ്രാര്‍ത്ഥന.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org