കുടുംബം

കുടുംബം

സമൂഹത്തിന്‍റെ കാതലാണ് കുടുംബം. സമൂഹമെന്നത് ഒരു ശരീരമാണെങ്കില്‍ അതിലെ ജീവകോശമാണ് കുടുംബം. ഈ ജീവന്‍റെ അംശം പാവനമാണെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ഈ പാവനതയാണ് കുടുംബം എന്ന സംജ്ഞയ്ക്ക് അര്‍ത്ഥവും വ്യാപ്തിയും നല്കുന്നത്. ദിവ്യമായ സ്നേഹത്തിലുള്ള ഒത്തുചേരലാണ് കുടുംബം. അവിടെ ഈശ്വരവാസമുണ്ട്. ഈ ദിവ്യസ്നേഹത്തിന്‍റെ വിവിധ ഘടകങ്ങളാണ് ആഴത്തിലുള്ള ഭാര്യാഭര്‍ത്തൃബന്ധവും മാതാപിതാക്കളുടെ വാത്സല്യവും, സഹോദരങ്ങളെ ചേര്‍ത്തിണക്കുന്ന ആന്തരിക അടുപ്പവും. ഈശ്വരകൃപയുടെ അടയാളമാണ് സന്തോഷമുള്ള കുടുംബം. സന്തോഷം പങ്കുവയ്ക്കുമ്പോള്‍ അത് ഇരട്ടിയാകുന്നു. വേദന പങ്കുവയ്ക്കുമ്പോള്‍ ഇത് പകുതിയായി കുറയുന്നു. ജീവിതം പരസ്പരം പങ്കിടുന്നതിലൂടെയാണ് നമ്മുടെ ജീവിതം ധന്യമായി തീരുന്നത് കുടുംബബന്ധങ്ങളെ മഹത്തരമാക്കുന്ന ധാരാളം വേദവചനങ്ങള്‍ കാണാവുന്നതാണ്.

സ്നേഹവും സൗഹൃദവുമാണ് മനുഷ്യന്‍റെ ജീവിതരഹസ്യം. അത് എല്ലാവരിലും കുടികൊള്ളുന്നു. ചിലര്‍ ഇതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇതിനെ കണ്ടെത്തുന്നില്ല. ആദ്യത്തെ കൂട്ടരെ ഹൃദയവിശാലരെന്നും രണ്ടാമത്തവരെ ഹൃദയശൂന്യര്‍ എന്നും വിളിക്കാം. സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും വിളനിലങ്ങളായ കുടുംബങ്ങളിലാണ് മഹദ്വ്യക്തികള്‍ ഉണ്ടാകുക. സന്തോഷവും സൗഹൃദവും സ്നേഹവും നിലനില്ക്കുന്നൊരു കുടുംബത്തില്‍ വളര്‍ന്നു വരുന്ന മക്കള്‍ ഭാവിയില്‍ സമൂഹത്തിനും കുടുംബത്തിനും വേണ്ടപ്പെട്ട വ്യക്തികളായിത്തീരും.

ഏറ്റവും ആഹ്ളാദകരവും, പ്രധാനവുമായ കാര്യം എന്താണ് കുടുംബത്തില്‍? വസ്തുവകകളല്ല, സമ്പത്തല്ല, സ്നേഹമാണ്.
ഇത്തരം കുടുംബബന്ധത്തിനാവശ്യമായ ഘടകങ്ങള്‍

1) ഈശ്വരവിശ്വാസം: കുട്ടികളില്‍ ഈശ്വരവിശ്വാസം നാമ്പെടുക്കുന്നത് കുടുംബങ്ങളില്‍ നിന്നുമാണ്. ഈശ്വരവിശ്വാസത്തില്‍ വളര്‍ന്നു വരുന്ന കുട്ടി ജീവിതത്തില്‍ നന്മയ്ക്ക് സ്ഥാനം നല്കും.

2) സ്നേഹബഹുമാനം: സ്നേഹവും ബഹുമാനവും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഇവ രണ്ടും പരിശീലനത്തിലൂടെ ആര്‍ജ്ജിക്കാവുന്നതാണ്. അതുവഴി ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയും.

3) കരുണ: സഹജീവികളോട് കരുണയോടെ പെരുമാറാന്‍ നാം പഠിക്കണം.

4) അനുസരണം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org