കുനിഞ്ഞുപോയ യുവത്വത്തിന് ആരാണ് ഉത്തരവാദി?

കുനിഞ്ഞുപോയ യുവത്വത്തിന് ആരാണ് ഉത്തരവാദി?

മരിയ പൗളിന്‍, കപ്യാരുമലയില്‍, വയനാട്

കുറ്റങ്ങള്‍ അടുത്തയാളില്‍ ചുമത്തി ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെടുക നമ്മുടെ സ്വഭാവമാണ്. നാളുകള്‍ക്കു മുമ്പ് ഒരു ക്രിസ്ത്യന്‍ പ്രസിദ്ധീകരണ ത്തിലാണ് കുനിഞ്ഞുപോയ യു വത്വത്തെക്കുറിച്ചുള്ള ലേഖനം വന്നത്. ബസ്സില്‍, റോഡില്‍, പാര്‍ ക്കില്‍, വീട്ടില്‍ എല്ലാം കൈയി ലിരിക്കുന്ന ഫോണിലേക്കും നോക്കി കുനിഞ്ഞിരുന്ന് അതില്‍ തട്ടിയും തടവിയും, ചുറ്റുമുള്ളവരുടെ സാമീപ്യമോ സാന്നിദ്ധ്യമോ അറിയാത്ത, പരിസരബോധം നഷ്ട പ്പെട്ട കൗമാരക്കാരും യുവാക്കളും ഫെയ്സ്ബുക്കില്‍ കുറിക്കുന്ന കമന്‍റുകള്‍ക്കപ്പുറം, ആളും അര്‍ത്ഥവുമറിയാത്ത ചാറ്റുകള്‍ക്കപ്പുറം തന്‍റെ ചുറ്റിലുമുള്ള ചതിക്കുഴികളെയോ, തനിക്കു ചുറ്റും താന്‍ തന്നെ സൃഷ്ടിച്ചുകൊ ണ്ടിരിക്കുന്ന തടവറകളെയോ തിരിച്ചറിയാന്‍ കഴിയാതെ ഏതോ ലോകത്തെന്നപോലെ യാന്ത്രികമായി ചലിക്കുന്ന യുവത്വം. തട്ടി വിളിച്ചാലും അവര്‍ തലയുയര്‍ത്തില്ല; കുലുക്കി വിളിച്ചാലും അവരറിയില്ല.

സാങ്കേതിക വിദ്യകളുടെ, അ നുനിമിഷമുള്ള പുരോഗതിയെ വേണമോ പഴിക്കാന്‍? അതോ ഇതൊക്കെ ഓരോ കാലഘട്ടത്തിന്‍റെയും സൃഷ്ടിയെന്നു പറഞ്ഞ് കയ്യൊഴിയുകയോ? പഴിക്കലും കയ്യൊഴിയലും എളുപ്പമാണ്. ആ എളുപ്പമാര്‍ഗ്ഗമാണ് ഇളം തലമുറയ്ക്ക് വഴികാണിച്ചുകൊടുക്കേണ്ട മുതിര്‍ന്നവര്‍ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, സമൂഹത്തിന് മാര്‍ഗ്ഗവും വെളിച്ചവും കാണിച്ചുകൊടുത്ത് മുമ്പേനടക്കു വാനും, വഴിനടത്തുവാനും അ റിയാവുന്നവരുണ്ടിവിടെ. ഒരു കാലത്ത്, സമൂഹത്തിന് ക്രാന്ത ദര്‍ശിത്വത്തോടെ വഴികാണിച്ച് കൊടുത്തിരുന്നവരായിരുന്നു അവര്‍. അസാമാന്യമായ കാഴ്ച പ്പാടുകളോടെ വൈജ്ഞാനിക മേഖലകളേയും ജീവിതത്തേയും ഇഴചേര്‍ത്തുള്ള വിദ്യാഭ്യാസ പദ്ധതികള്‍ക്ക് രൂപം കൊടുത്ത വര്‍. ഇന്നത്തെ തലമുറ എല്ലാ അര്‍ത്ഥത്തിലും മുന്നോട്ട് കുനി ഞ്ഞു പോയെങ്കില്‍, പ്രതികരണ ശേഷി നഷ്ടപ്പെട്ടെങ്കില്‍, അന്തസ്സാര ശൂന്യരായിത്തീര്‍ന്നെങ്കില്‍ ആദ്യത്തെ ചോദ്യം നമ്മളോടുതന്നെയാണ്…

നമുക്കെന്തുപറ്റി ?

എന്നിട്ടു ചോദിക്കൂ നമ്മുടെ കു ട്ടികള്‍ക്ക് എന്തുപറ്റി?' എന്ന്.

ഒരു രാജ്യത്തിന്‍റെ ഭാവി രൂപ പ്പെടുന്നത് ക്ലാസ്സ് മുറികളിലാ ണെന്ന്ڈ കോത്താരികമ്മിഷന്‍ പ്രസ്താവിക്കുന്നതിനും എത്ര യോ മുമ്പ് ഒരു തലമുറയുടെ, ഭൂതവും ഭാവിയും വര്‍ത്തമാന വും, പുരോഗതിയും സംസ്ക്കാര വുമെല്ലാം അവര്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസത്തിന് അനുസൃതമാ യിരിക്കുമെന്ന വ്യക്തമായ കാഴ്ച പ്പാടുള്ളവരായിരുന്നു കേരള ത്തില്‍ വിദ്യാഭ്യാസരംഗം കൈ യാളിയിരുന്ന ക്രൈസ്തവ നേ തൃത്വം. സര്‍ക്കാര്‍ സ്കൂളുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശ നം നിഷേധിക്കപ്പെട്ടിരുന്ന കാല ത്താണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ 1846-ല്‍ താന്‍ സ്ഥാപിച്ച വിദ്യാലയത്തില്‍ അ ധഃസ്ഥിത വിഭാഗത്തിലെ കുട്ടിക ളെ അവരുടെ കുടിലുകളില്‍ പോയി വിളിച്ചുകൊണ്ടുവന്ന് ഭക്ഷ ണവും പാഠപുസ്തകങ്ങളും ന ല്കി പഠിപ്പിച്ചത് എംജി യൂണി വേഴ്സിറ്റിയുടെ വൈസ്ചാന്‍സ ലറായിരുന്ന ഡോ. ഇക്ബാല്‍ പങ്കുവെക്കുന്ന ഒരോര്‍മ്മയുണ്ട് – വ്യാപാരിയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവ് ചങ്ങനാശ്ശേരി ച ന്തയിലേക്ക് പോകുമ്പോള്‍ സെന്‍റ് മേരീസ് പള്ളിയിലെ വികാരിയച്ചന്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ ത്തി പെണ്‍മക്കളെ സ്കൂളിലേക്ക് പഠിക്കാന്‍ പറഞ്ഞയയ്ക്കാന്‍ നിര്‍ ബന്ധിച്ച കഥ. മുസ്ലീം പെണ്‍ കുട്ടികളെ വിദ്യാലയങ്ങളിലേ ക്കയയ്ക്കാതിരുന്ന അക്കാലത്ത് തന്‍റെ അഞ്ചു സഹോദരിമാര്‍ ക്കും വിദ്യാഭ്യാസം ലഭിച്ചത് അ ങ്ങനെയാണെന്ന് ഡോ. ഇക് ബാല്‍ ഓര്‍മ്മിക്കുന്നു. അതോ ടൊപ്പം തന്നെയാണ് ചങ്ങനാ ശ്ശേരി എസ്ബി കോളജിലെ ആ ദ്യത്തെ പ്രിന്‍സിപ്പലായ ബഹു. മാത്യു പുരയ്ക്കലച്ചനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നത്. ഹിന്ദു പ്രിന്‍സിപ്പാള്‍ എന്നായി രുന്നുപോലും മാത്യു അച്ചന്‍ അ റിയപ്പെട്ടിരുന്നത്. കാരണം, ഹി ന്ദുസമുദായത്തിലെ ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ എല്ലാവര്‍ഷവും അഡ്മിഷന്‍ ന ല്കണമെന്ന് അദ്ദേഹത്തിന് നിര്‍ ബന്ധമായിരുന്നു.

ഇന്ന് അഖിലേന്ത്യാതല ത്തില്‍ മികവു കാട്ടുന്ന വിദ്യാ ഭ്യാസ്ഥാപ നങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാപനം പോലുമില്ലെന്ന് സ്ഥി തിവിവരക്കണക്കുകള്‍ വ്യക്ത മാക്കുന്നു. അഖിലേന്ത്യാ മത്സര പ്പരീക്ഷകളില്‍ വിജയി കളാകുന്ന മലയാളികളുടെ എണ്ണം വിരലി ലെണ്ണാവുന്നതിലേയ്ക്കു ചുരു ങ്ങി.

എന്താണ് സംഭവിച്ചതെന്ന് ക ണ്ടുപിടിക്കാന്‍ ഗവേഷണങ്ങ ളോ അന്വേഷണ ഏജന്‍സിക ളോ ഒന്നും ആവശ്യമില്ല. നൂറു ശതമാനമാണ്, അല്ലെങ്കില്‍ അതിനടുത്താണ് ഇപ്പോള്‍ എല്ലാ സ്കൂളുകളിലും എസ്എസ്എല്‍ സി വിജയം. പക്ഷേ, ഫസ്റ്റ് ക്ലാസ് വാങ്ങിയെന്ന് പറയുന്ന കുട്ടിക്കുപോലും ഒരു വാക്യം ശരിയാ യിട്ടെഴുതാനറിയില്ല.

എല്ലാവരേയും ജയിപ്പിക്കുന്ന തിനു പറയുന്ന കാരണം തോ ല്ക്കുന്നത് കുട്ടികളുടെ മനസ്സി നെ പ്രതികൂലമായി ബാധിക്കുമെ ന്നുള്ളതാണ്. തോല്ക്കാത്ത ഈ സ്കൂള്‍ പഠനവും കഴിഞ്ഞ് പുറ ത്തിറങ്ങുന്ന കുട്ടി ജീവിതത്തില്‍ നേരിടാന്‍ പോകുന്നത് ജയങ്ങള്‍ മാത്രമാണോ? ജീവിതം ആര്‍ ക്കെങ്കിലും ഒരു വിജയഗാഥ മാ ത്രമായി അനുഭവപ്പെട്ടിട്ടുണ്ടോ?. അതുകൊണ്ടുതന്നെ തോല്‍ക്കാ നും കുട്ടികള്‍ പഠിക്കണം.

വിദ്യാഭ്യാസ രംഗത്തെ ഏറെ ആഴത്തില്‍ അപഗ്രഥിച്ച വിദ്യാ ഭ്യാസചിന്തകനും കൂടിയായ മുനി നാരായണ പ്രസാദിന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്. മനു ഷ്യന്‍ മാനസികമായ സമനില തെറ്റിയവനായിത്തീരാന്‍ അവന് ലഭിച്ച വിദ്യാഭ്യാസം ഇടയാക്ക രുത്. സദാ സമനില കണ്ടെത്തി ജീവിക്കാന്‍ അത് ഉപകരി ക്കണം… മനുഷ്യനെ 'രോഗി' കളാക്കിത്തീര്‍ക്കുന്നതിനു പകരം 'യോഗി'കളാക്കിത്തീര്‍ക്കുന്നതാ യിരിക്കണം യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസംڈ.

ജയിച്ചവനും തോറ്റവനും – അതേത് രംഗത്തുമായിക്കൊള്ള ട്ടെ – മത്സരം കഴിഞ്ഞും തോ ളില്‍ കയ്യിട്ടു നടക്കുന്ന ഒരു കാല മുണ്ടായിരുന്നു. കാരണം ജയിച്ച വനറിയാം ഇത് ഏതോ ഒന്നിലെ ഒരു ജയം മാത്രമാണെന്ന്. ഒന്നില്‍ ജയിച്ചു എന്നു കരുതി എല്ലാറ്റി ലും ജയിച്ചുകൊള്ളണമെന്നി ല്ലെന്ന്. തോറ്റവനറിയാം ഇതില്‍ തോറ്റാലും മറ്റേതോ ഒന്നുണ്ട് അ വന് ജയിക്കാനെന്നും. ആ 'മറ്റൊ ന്ന്' ഏതെന്ന് കണ്ടുപിടിക്കാനു ള്ള ഒരവസരം മാത്രമാണ് ഈ തോല്‍വിയെന്ന് അവന് പറഞ്ഞു കൊടുക്കുന്ന വിദ്യാഭ്യാസവും ഗുരുക്കന്മാരുമായിരുന്നു നമു ക്കുണ്ടായിരുന്നത്. അല്ലാതെ വെ റും 'ഫെലിസിറ്റേറ്റര്‍'മാര്‍ ആയി രുന്നില്ല അന്നത്തെ അധ്യാപകര്‍; മത്സരിപ്പിച്ച് ജയിപ്പിക്കലായിരു ന്നില്ല വിദ്യാഭ്യാസത്തിന്‍റെ ല ക്ഷ്യവും.

1990കള്‍ക്കുശേഷം വിദ്യാഭ്യാ സമേഖലയില്‍ നിന്നും സര്‍ക്കാര്‍ ഘട്ടംഘട്ടമായി പിന്‍വാങ്ങിക്കൊ ണ്ട് സ്വകാര്യമേഖലയിലുള്ളവര്‍ ക്കുകൂടി സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗമായി വിദ്യാഭ്യാസ മേഖലയുടെ വാതില്‍ വിശാലമായി തുറന്നിട്ടു കൊടുത്തു.

തീര്‍ന്നില്ല, മതങ്ങള്‍ക്കും സ മുദായങ്ങള്‍ക്കും വീതംവെച്ചാണ് 'സെല്‍ഫ് ഫിനാന്‍സ്ഡ്' എന്ന ഓമനപ്പേരില്‍ (യഥാര്‍ത്ഥത്തില്‍ 'സ്റ്റുഡന്‍റ് ഫിനാന്‍സ്ഡ്' ആ ണെന്ന് വിവരമുള്ളവര്‍ പറയുന്ന) വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. അങ്ങനെ ഓ രോ മതവിഭാഗവും സമുദായവും നടത്തുന്ന വിദ്യാലയങ്ങളില്‍ അ വരവരുടെ തന്നെ ജാതിയിലും മതത്തിലുംപെട്ട കുട്ടികള്‍ പഠി ക്കണമെന്നും സ്ഥാപനമേധാവി കള്‍ക്ക് നിര്‍ബന്ധമുണ്ട്. അങ്ങ നെ ഓരോ 'കാറ്റഗറി'യില്‍പ്പെട്ട വരാണ് ഇന്ന് ഓരോ വിദ്യാലയ ങ്ങളില്‍ നിന്നും പുറത്തുവരുന്ന ത്. സാധാരണക്കാരന്‍റെ ജീവിത ക്ലേശങ്ങളോ അവരുടെ ദുഃഖങ്ങ ളോ മനസ്സിലാക്കേണ്ട സാഹച ര്യങ്ങളില്ലാതെ മറ്റു ജാതി-മത വിഭാഗങ്ങളുമായി കാര്യമായ സ മ്പര്‍ക്കമോ സൗഹൃദമോ ഇല്ലാ തെ 'ഹൈടെക്' സൗകര്യങ്ങളു ള്ള അണ്‍എയ്ഡഡ് വിദ്യാലയ ങ്ങളില്‍ നിന്നും 'ഹൈടെക് കു ട്ടികള്‍' പുറത്തിറങ്ങുമ്പോള്‍, പി ന്നീടവരോട് മതസൗഹാര്‍ദ്ദത്തെ കുറിച്ച് പറഞ്ഞിട്ടെന്ത് കാര്യം? പി ന്നീടെങ്ങനെ സമുദായ സംഘര്‍ ഷങ്ങളൊഴിവാകും?

ഇവയില്‍ നിന്നും വ്യത്യസ്ത മാണോ നമ്മുടെ ക്രൈസ്തവ വിദ്യാലയങ്ങള്‍? കുട്ടികളെ എന്‍ ട്രന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ ത്തി തങ്ങളുടെ വിദ്യാലയത്തില്‍ നിന്നും മെഡിസിനും ഐഐടി ക്കും എഞ്ചിനീയറിങ്ങിനും അഡ് മിഷന്‍ കിട്ടുന്ന കുട്ടികളുടെ എ ണ്ണത്തിലും ഉയര്‍ന്ന റാങ്കിങ്ങിലും തങ്ങളുടെ വിദ്യാലയത്തിന്‍റെ മ ഹത്ത്വം പരസ്യപ്പെടുത്തി അഭിമാ നിക്കുന്നവരല്ലേ നമ്മളും? സമ്പ ന്ന-ദരിദ്ര വ്യത്യാസമില്ലാതെ, ജാ തി-മത-വര്‍ഗ്ഗ ഭേദമില്ലാതെ ബ ഹുസ്വരതയുടേയും മാനവികത യുടേയും പാഠങ്ങള്‍ പകര്‍ന്നു കൊടുത്ത നമ്മുടെ സ്ഥപനങ്ങള്‍ ഇന്ന് അന്തസ്സാര ശൂന്യരായ കുറേ എഞ്ചിനീയര്‍മാരേയും ഡോക്ടര്‍ മാരേയും ബിസിനസ്സുകാരേയും സൃഷ്ടി ക്കുന്ന കേവലം സ്ഥാപനങ്ങളായി മാറി ക്കഴിഞ്ഞില്ലേ…

സാഹിത്യത്തിനും കലകള്‍ക്കും വേണ്ട വിധത്തിലുള്ള പ്രാധാന്യം വിദ്യാഭ്യാസ ത്തില്‍ ലഭിക്കണം. യുവജനോത്സവ മത്സര ഇനങ്ങള്‍ മാത്രമാണിന്ന് വിദ്യാലയങ്ങളില്‍ കലകള്‍. കലയും സാഹിത്യവും കരിക്കു ലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്ന തിന്‍റെ ഉദ്ദേശ്യം ഇതല്ല. വിജ്ഞാന കമ്മീ ഷന്‍ ചെയര്‍മാനായിരിക്കവേ ശ്രീ. സാം പെത്രോദ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയ മാണ്-പ്രൊഫഷണല്‍ സ്ഥാപനങ്ങളി ലുള്‍പ്പെടെ എല്ലാ കലാലയങ്ങളിലും ശാസ്ത്രമായാലും ഗണിതമായാലും പഠിക്കുന്ന കുട്ടികള്‍ക്ക് സാഹിത്യവും കലകളും ചേര്‍ന്ന മാനവിക വിഷയങ്ങള്‍ കൂടി പഠന വിഷയമാക്കണമെന്ന്. കാരണം, അത് അവരെ ജീവിത ഗന്ധമുള്ളവരാക്കും; സാമൂഹിക അവബോധമുള്ളവരാക്കും; മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളത അവര്‍ തിരിച്ചറിയാന്‍ തുടങ്ങും.

ലോകമെങ്ങും അഭ്യസ്തവിദ്യര്‍ രാജ്യത്തിന്‍റെ നേട്ടമായിത്തീരുമ്പോള്‍ കേരളത്തില്‍ അഭ്യസ്തവിദ്യര്‍ ഒരു ബാ ദ്ധ്യതയായിത്തീരുന്നുവെന്നുള്ളത് ആവര്‍ത്തിച്ച് നാം കേട്ടുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അഭ്യസ്തവിദ്യന് തൊഴില്‍ നല്‍കാന്‍ സാധിക്കുന്നില്ലെ ന്നതാണ് അതിന് കാരണം. ഇതിനു പരിഹാരം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിതമാകൂ. കൃത്യമായ പ്ലാനിങ്ങുക ളോടെ വ്യക്തമായ കര്‍മ്മപദ്ധതിയോടെ വേണം അത് പ്രയോഗത്തില്‍ വരുത്താന്‍. മാറിമാറി വരുന്ന ഒരു ഗവണ്‍മെന്‍റിനും അതിനുള്ള ഇച്ഛാശക്തിയില്ലെന്ന് ഇക്കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നാം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന ശിലയായ മാനവി കതയും സഹവര്‍ത്തിത്വവും സഹജീവിക ളോടുള്ള അനുകമ്പയുമൊക്കെ നമ്മുടെ ക്ലാസ് മുറികളിലേക്ക് തിരിച്ചുകൊണ്ടു വരുന്നതോടൊപ്പം ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്ന ഒരാള്‍ക്ക് എന്തെങ്കിലുമൊരു തൊഴില്‍ ചെയ്ത് അഭിമാനത്തോടെ ജീവിക്കാന്‍ തക്കവിധമുള്ള ഒരു വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുക്കുകയെന്നത് ഇന്നത്തെ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ ആവശ്യമാണ്.

നിലവിലുള്ള വിദ്യാഭ്യാസ പരിഷ്ക്കാ രങ്ങള്‍ ലോകബാങ്കുമായുള്ള ഒരു കരാ റിന്‍റെ അടിസ്ഥാനത്തിലാണ് 1994-ല്‍ നടപ്പിലാക്കി തുടങ്ങിയത്. ആ കരാര്‍ 2020ല്‍ അവസാനിക്കുകയാണ്. അതു തീരുമ്പോള്‍ നമ്മുടെ അടുത്ത ഒരു തലമുറയെക്കൂടി അക്ഷരവും തൊഴിലു മറിയാതെ വഴിയാധാരാമാക്കുവാന്‍ തക്ക വിധമുള്ള വിദ്യാഭ്യാസ കരാറുകളില്‍ ഒപ്പിടാന്‍ മടിക്കില്ല അന്ന് കേരളം ഭരി ക്കുന്നത് ഏതു ഗവണ്‍മെന്‍റായാലും എന്ന താണ് കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ നാം കണ്ടത്.

ഇവിടെയാണ് നമ്മുടെ ക്രൈസ്തവ മായ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ധീര മായ ചില നിലപാടുകള്‍, തീരുമാനങ്ങള്‍ നാം എടുക്കേണ്ടത്. കരുത്തുള്ള ഒരു നേ തൃത്വത്തിന്‍റെ അഭാവം നിമിത്തമാണ് ഇന്ന് വിദ്യാഭ്യാസരംഗത്ത് ഒരു മാറ്റത്തിന് തുടക്കം കുറിക്കുവാന്‍ സാധിക്കാതെ പോകുന്നത്. ആ നേതൃത്വം നാം ഏറ്റെടുത്തേ മതി യാകൂ. നമുക്ക് അതിനു സാധിക്കും. കാരണം വിദ്യാഭ്യാസ രംഗത്ത് അതിനു തക്ക സേവനത്തിന്‍റെ പിന്‍കാല ചരിത്രവും, അംഗീകാരവും, ആധികാരികതയും നമുക്കുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org