Latest News
|^| Home -> Suppliments -> CATplus -> കുരിശുയുദ്ധം

കുരിശുയുദ്ധം

Sathyadeepam

200-ാമാണ്ടു മുതല്‍ ക്രൈസ്തവര്‍ ജറുസലേമിലേക്ക് പാപപരിഹാര തീര്‍ത്ഥാടനം നടത്തിയിരുന്നു. പലപ്പോഴും തീര്‍ത്ഥാടകര്‍ സംഘം ചേര്‍ന്നും സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ ധരിച്ചുമാണ് യാത്രകള്‍ നടത്തിയിരുന്നത്. 1054-ലെ ഒരു തീര്‍ത്ഥാടന സംഘത്തില്‍ 7000 പേര്‍ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ കുരിശുയുദ്ധക്കാര്‍ തീര്‍ത്ഥാടകര്‍ ആയിരുന്നു എന്നു പറയാം. എന്നാല്‍ അതോടൊപ്പം തന്നെ വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണവും ഒരു പ്രധാന ചിന്താവിഷയമായിരുന്നു. 1073-ലും 1095-ലും അന്നത്തെ ക്രൈസ്തവ കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ മാര്‍പാപ്പയോട് ഇക്കാര്യത്തിനായി അപേക്ഷിച്ചിരുന്നു. രണ്ടാം ഉര്‍ബന്‍ മാര്‍പാപ്പ കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തപ്പോള്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ ചെറുത്തു നില്‍പ്പായിരുന്നു.
കുരിശുയുദ്ധത്തിന്‍റെ ആദ്യചിന്തകള്‍ ആരംഭിച്ചത് ഫ്രാന്‍സില്‍ ആയിരുന്നു. അത് അവരുടെ പ്രസ്ഥാനമായി നിലകൊള്ളുകയും ചെയ്തു. പ്രധാനമായും എട്ടു കുരിശുയുദ്ധങ്ങളാണ് ഉണ്ടായത്. എന്നാല്‍ ഇവയെല്ലാം കൂടി ഒന്നായി കാണാവുന്നതാണ്. ആദ്യ കുരിശുയുദ്ധക്കാര്‍ 1086-ല്‍ യാത്രതിരിച്ചു. അവരുടെ നേതാവായിരുന്നത് ഗോഡ്ഫ്രി-ഡെ-ബൊവ്ലോണ്‍, ബാള്‍ഡ്വിന്‍ എന്നിവരായിരുന്നു. ഗോഡ്ഫ്രി ജറുസലെമിലേക്കു തന്‍റെ സൈന്യത്തെ നയിച്ചു. ഏതാണ്ട് ഒരു മാസത്തെ ചെറുത്തു നില്‍പിനു ശേഷം 1099 ജൂലൈ 15-ന് പട്ടണം തന്‍റെ അധീനത്തിലാക്കി. വളരെ മനുഷ്യക്കുരുതി നടന്നു. ഗോഡ്ഫ്രി തിരുക്കല്ലറയുടെ സംരക്ഷകനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഏ.ഡി. 1100-ല്‍ അദ്ദേഹം മരിച്ചു. പിന്‍ഗാമിയായി വന്നത് ബാള്‍ഡ്വിന്‍ ആയിരുന്നു. അദ്ദേഹം 1100 ക്രിസ്മസ്സ് ദിനത്തില്‍ രാജാവായി അവരോധിക്കപ്പെട്ടു. താന്‍ പിടിച്ചടക്കിയ കോളനികളില്‍ ഫ്രഞ്ചു രീതികളും ഭാഷയും, സംസ്കാരവും നടപ്പാക്കി. ഏതാണ്ട് 11000 പേരാണ് ആകെയുണ്ടായിരുന്നത്. എന്നിരുന്നാലും ജറുസലെം ശക്തിയോടെ പിടിച്ചുനിന്നത് Knights of the Hospital of St. John, Temple of Solomon Knights of the Hospital of St. John, Temple of Solomon Knights of the Hospital of St. John, Temple of Solomon എന്നീ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെയായിരുന്നു. തുടര്‍ന്ന് ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പയുടെയും, ഗ്രിഗറി ഒമ്പതാമന്‍ പാപ്പയുടെയും കാലത്ത് നിരവധി കുരിശുയുദ്ധങ്ങള്‍ നടന്നു. ആക്റെയായിരുന്നു കുരിശുയുദ്ധക്കാരുടെ തുറമുഖ വാതില്‍. ഇന്നും പഴയ കോട്ടകൊത്തളങ്ങളുടെ വിവധ ഭാഗങ്ങള്‍ ഇവിടെ മൂകസാക്ഷ്യങ്ങളായി നിലകൊള്ളുന്നു. 1291-ല്‍ യുദ്ധങ്ങളുടെ പരമ്പര ഏതാണ്ടവസാനിച്ചു.

Leave a Comment

*
*