ഏതു കയ്യിൽ?

ഏതു കയ്യിൽ?

കുസൃതിക്കണക്ക്

ഒരു ദിവസം കുമാരനെ ഏട്ടന്‍ വിളിച്ച് ഒരു കുസൃതിക്കണക്കു പറഞ്ഞുകൊടുത്തു. അതിപ്രകാരമായിരുന്നു:

ഏട്ടന്‍ ഒരു 10 പൈസ തുട്ടും ഒരു 5 പൈസ തുട്ടും കുമാരനു കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു; "ഓരോ നാണയത്തുട്ടും നിനക്കിഷ്ടമുള്ള കയ്യില്‍ വച്ചുകൊള്ളൂ. ഓരോന്നും ഏതു കയ്യില്‍ എന്നു ഞാന്‍ പറയാം."

നല്ല വിദ്യ എന്നു കുമാരനു തോന്നി.

"ഞാന്‍ ചോദിക്കുന്നതിന് നീ ഉത്തരം പറയണം" എന്ന ഏട്ടന്‍റെ നിബന്ധനയ്ക്കും അവന്‍ വഴങ്ങി.

"വലത്തെ കയ്യിലുള്ള നാണയത്തിന്‍റെ മൂല്യത്തെ 3 കൊണ്ടു ഗുണിക്കുക. ഇടതു കയ്യിലുള്ള നാണയത്തിന്‍റെ മൂല്യത്തെ 2 കൊണ്ടു ഗുണിക്കുക.

ഗുണനഫലം രണ്ടും കൂട്ടുക.

ഈ തുക ഇരട്ടയെങ്കില്‍ 10 പൈസ നാണയം വലതു കയ്യിലായിരിക്കും.

ഒറ്റയാണെങ്കില്‍ ഈ 10 പൈസ നാണയം ഇടതു കയ്യിലുമായിരിക്കും."

കുമാരന്‍ മനസ്സില്‍ 3 ഇരട്ടിയും 2 ഇരട്ടിയും ആക്കി കൂട്ടി. 5 പൈസ നാണയവും 10 പൈസ നാണയവും ഏതേതു കൈകളില്‍ ആണെന്നു ബോദ്ധ്യപ്പെട്ടു. സംഗതി ബോദ്ധ്യമായപ്പോള്‍ ഈ സൂത്രത്തിന്‍റെ പുറകിലുള്ള തത്ത്വം ഏതെന്നായി അവന്‍റെ അന്വേഷണം. ഏട്ടനാണെങ്കില്‍ അതു പറഞ്ഞുകൊടുക്കുന്നുമില്ല. നിങ്ങള്‍ക്കു കുമാരനെ സഹായിച്ചുകൂടേ?

ഉത്തരം:
10 പൈസ നാണയം 5 പൈസ നാണയം എന്നൊക്കെ പറഞ്ഞത് അല്പം ആലങ്കാരികമായിട്ടാണ്.
ഇരട്ടസംഖ്യ, ഒറ്റസംഖ്യ എന്നേ വിവക്ഷയുള്ളൂ.
50 പൈസ നാണയവും (ഇരട്ട) 25 പൈസ നാണയവും (ഒറ്റ) ആയാലും മതി.

പത്തു പൈസ നാണയം (ഇരട്ട)

വലതു കൈ                                                  ഇടതു കൈ
വലതു കൈ (x3)                                ഒറ്റ x ഇരട്ട = ഇരട്ട                                          ഒറ്റ x ഒറ്റ = ഒറ്റ
ഇടതു കൈ (x2)                                  ഇരട്ട x ഒറ്റ = ഇരട്ട                                  ഇരട്ട x ഇരട്ട = ഇരട്ട
തുക = ഇരട്ട                                                    തുക = ഇരട്ട

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org