കുസൃതിചോദ്യങ്ങൾ

കുസൃതിചോദ്യങ്ങൾ

1. വീട്ടാവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത മുള?

2. എത്ര വലിച്ചാലും നീളം കൂടുകയില്ല; ചെറുതാകുകയും ചെയ്യും?

3. ഒരിക്കലും പ്രസവിക്കാത്ത ആട്?

4. ഇന്ന് എന്‍റെ സ്വന്തമാണ്. ഇത് ഉപയോഗിക്കുന്നവര്‍ അധികവും മറ്റുള്ളവരാണ്?

5. മോഹന്‍ലാലും ബഹദൂറും രവിശാസ്ത്രിയും ചേര്‍ന്നാല്‍?

6. ഒരാള്‍ കാറോടിച്ചു പോയപ്പോള്‍ റോഡില്‍ ഒരു കൊച്ചു വട്ടം കിടക്കുന്നു. ഡ്രൈവര്‍ എന്തു ചെയ്യും?

7. വായ് നോക്കികള്‍ക്കു കൊടുക്കുന്ന ഡിഗ്രി?

8. കടലില്‍കൂടി യാത്ര ചെയ്ത ബസ്?

9. ഒറ്റയ്ക്ക് സമൂഹഗാനം പാടിയതാര്?

10. കൊതുകും മനുഷ്യനും തമ്മിലുള്ള ബന്ധം?

ഉത്തരങ്ങൾ

1. ആറന്മുള.
2. സിഗരറ്റ്.
3. മാറാട്.
4. നമ്മുടെ പേര്.
5. ലാല്‍ ബഹദൂര്‍ ശാസ്ത്രി
6. കാറോടിച്ചു പോകും. ഒരു 'ഠ' (വട്ടം, വൃത്തം) ആണു റോഡില്‍ കണ്ടത്.
7. ബിഡിഎസ് – ദന്തഡോക്ടര്‍.
8. കൊളംബസ്.
9. രാവണന്‍.
10. രക്തബന്ധം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org