ഇരട്ട പ്രസവം

ഇരട്ട പ്രസവം
Published on

കുസൃതിക്കണക്ക്

ഒരു സ്ത്രീ പ്രസവിച്ചപ്പോള്‍ സംജാതമായ പ്രശ്നമാണ് ഇത്തവണത്തെ കണക്ക്. അതും പ്രസവം ഇരട്ടയായ അവസ്ഥ. ശ്രമിച്ചുനോക്കുകയല്ലേ?

ഹൃദ്രോഗം മൂലം ചെറുപ്പമായ ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്. ആദ്യപ്രസവവും. ഭര്‍ത്താവിന്‍റെ 'മരണപത്ര' പ്രകാരം ബാങ്കില്‍ കിടക്കുന്ന സ്ഥിരം നിക്ഷേപമായ 35,000 രൂപ ജനിക്കുവാന്‍ പോകുന്ന കുട്ടിക്കും ഭാര്യയ്ക്കുമായി താഴെ പറയും പ്രകാരം വീതിക്കണം.

പ്രസവിക്കുമ്പോള്‍ ആണ്‍കുട്ടിയാണെങ്കില്‍ ഈ നിക്ഷേപതുകയില്‍ ആ കുട്ടിക്കു കിട്ടുന്നതിന്‍റെ പകുതിയും പെണ്‍കുട്ടിയാണെങ്കില്‍ ആ കുട്ടിക്കു കിട്ടുന്നതിന്‍റെ ഇരട്ടിയും ഭാര്യയ്ക്കു കൊടുക്കണം.

നമ്മുടെ കഥാനായിക പ്രതീക്ഷിച്ച ദിവസം തന്നെ പ്രസവിച്ചു; ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ആരോഗ്യമുള്ള ഇരട്ടകള്‍. ബാങ്ക് നിക്ഷേപം എങ്ങനെ വീതിച്ചുകൊടുക്കും?

ഉത്തരം: പ്രശ്നം സങ്കീര്‍ണമെന്നു തോന്നിയാലും ഉത്തരം എളുപ്പത്തില്‍ കിട്ടും.
വിധവയായ സ്ത്രീക്ക് – 10,000 രൂപ
ആണ്‍കുട്ടിക്ക് – 20,000; പെണ്‍കുട്ടിക്ക് – 5,000 രൂപ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org