കുട്ടികളുടെ അടിമത്തം

കുട്ടികളുടെ അടിമത്തം

കുട്ടികളുടെ അടിമത്തം താഴെ പറയുന്ന വസ്തുക്കളിലായി വ്യാപിച്ചുകിടക്കുന്നു.
* മൊബൈല്‍ഫോണ്‍
* മയക്കുമരുന്ന്
* പുകവലി
* മദ്യപാനം
* ഇന്‍റര്‍നെറ്റ്
* കമ്പ്യൂട്ടര്‍ കളികള്‍
* പണം പലിശയ്ക്ക് നല്‍കല്‍
* സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈ റ്റുകള്‍
* ലൈംഗികത (നേരിട്ടും ഫോണ്‍ മുഖേനയും ഇന്‍റര്‍നെറ്റു വഴിയും)
* ബ്ലൂ ഫിലിം
* രാഷ്ട്രീയം
* മതം, വര്‍ഗ്ഗീയത
* കപട സ്നേഹബന്ധങ്ങള്‍
* സ്വവര്‍ഗ്ഗരതി
* മന്ത്രവാദം
* തീവ്രവാദവും ഗുണ്ടായിസവും
* മണല്‍വാരല്‍ പോലുള്ള ജോലികളും പണസമ്പാദനവും

മേല്‍പ്പറഞ്ഞ ഓരോന്നിലേക്കും കുട്ടികള്‍ എത്തിപ്പെടുന്നതിന്‍റെ പ്രധാനകാരണം തകര്‍ന്ന കുടുംബബന്ധങ്ങളും അദ്ധ്യാപകരുടെ നിസംഗതാ മനോഭാവവുമാണ്. മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കാതിരിക്കുമ്പോള്‍, അവരറിയാതെ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ പരിശീലിക്കുന്നു. കേരളത്തില്‍ ഇത്തരം പ്രവൃത്തികളിലേക്ക് കുട്ടികളെ നയിക്കുന്ന കുടുംബാന്തരീക്ഷങ്ങള്‍ താഴെ പറ യുന്നു:
* വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കള്‍
* വിവാഹമോചനം നേടിയ മാതാപിതാക്കള്‍
* മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ള വീട്
* ദുര്‍മാതൃക നല്‍കുന്ന മാതാ പിതാക്കള്‍
* രോഗാവസ്ഥയിലുള്ള മാതാ പിതാക്കള്‍
* സാമ്പത്തിക പരാധീനത
* ക്രൂരരായ മാതാപിതാക്കള്‍
* ജയില്‍ശിക്ഷ അനുഭവിക്കുന്ന മാതാപിതാക്കള്‍
* പ്രശ്നക്കാരായ കുടുംബാം ഗങ്ങള്‍
ഇത്തരം വീടുകളില്‍ നിന്നെത്തുന്ന കുട്ടികളെ പ്രത്യേക ശ്രദ്ധ നല്കി പരിരക്ഷിക്കുക എന്ന ഉത്തരവാദിത്വം എല്ലാവരുടേതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org