കുട്ടിക്കൂട്ടത്തിന്‍റെ ക്രിസ്മസ്

കുട്ടിക്കൂട്ടത്തിന്‍റെ ക്രിസ്മസ്

മരിയ റാന്‍സം

ആഘോഷങ്ങള്‍ നിങ്ങള്‍ കുട്ടികള്‍ക്കു വേണ്ടിയാണല്ലോ? എന്നാല്‍ കുട്ടികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ വേറിട്ട് ഒരു ക്രിസ്മസാഘോഷം നടന്നു.

ഇടവകയില്‍ ഫാമിലിയൂണിറ്റുകളോട് ചേര്‍ന്ന് ഈ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുട്ടിക്കൂട്ടം രൂപീകൃതമായി. ബഹു. വികാരിയച്ചന്‍റെ നിര്‍ദേശപ്രകാരം നവംബര്‍ മാസത്തില്‍ത്തന്നെ എല്‍.കെ.ജി. മുതല്‍ ഡിഗ്രി വരെയുള്ള കുട്ടികള്‍ കരോള്‍ഗാനങ്ങള്‍ പരിശീലിച്ചു. നവംബര്‍ 30ന് കുമ്പസാരിച്ചൊരുങ്ങി, ഉണ്ണിക്കൊന്ത ചൊല്ലാന്‍ തുടങ്ങി. മുതിര്‍ന്ന ആണ്‍കുട്ടികള്‍ ചേര്‍ന്ന് പുല്‍ക്കൂടും പെണ്‍കുട്ടികള്‍ ക്രിസ്മസ് ട്രീയും ഒരുക്കി. രണ്ട് ദിവസം കുട്ടികള്‍ യൂണിറ്റിലെ മുതിര്‍ന്നവരോട് ചേര്‍ന്ന് ഇടവകയിലെ എല്ലാ ഭവനങ്ങളിലും കരോള്‍ ഗാനം പാടി ആശംസ നേരാനെത്തി. പാതിരാകുര്‍ബാനയില്‍ ഗായകസംഘമായും, ഉണ്ണീശോയ്ക്ക് ആരതിയര്‍പ്പിച്ചും, ലേഖനം വായിച്ചും കാഴ്ചസമര്‍പ്പണം നടത്തിയും ക്രിസ്മസ് തോരണങ്ങള്‍ തൂക്കി അള്‍ത്താരയൊരുക്കിയും 145 ഓളം കുട്ടികള്‍ ഉല്‍സാഹപൂര്‍വ്വം മുന്നില്‍നിന്നു. പാതിരാകുര്‍ബാനയ്ക്ക് ശേഷം നടന്ന ആഘോഷരാവില്‍ ക്രിസ്മസ് ഗാനങ്ങളാലപിച്ചും നൃത്തച്ചുവടുകള്‍ വച്ചും ഇടവക ജനങ്ങള്‍ മുഴുവന്‍ കളിക്കൂട്ടത്തിന്‍റെ കൂടെ സന്തോഷം പങ്കിട്ടു. മാതാപിതാക്കളും, കെ.സി.വൈ.എം., റെക്സ് ബാന്‍ഡ് അംഗങ്ങളും ബഹു.വികാരിയച്ചനോട് ചേര്‍ന്ന് കുട്ടികളെ പ്രോല്‍സാഹിപ്പിച്ചപ്പോള്‍ ഇടവകയ്ക്ക് മുഴുവനും കുട്ടികള്‍ക്ക് സ്വയവും അഭിമാനിക്കാവുന്ന ഒരു ക്രിസ്മസ് രാവായിരുന്നു 2017. എന്താ, നമ്മുടെ ഇടവകകളിലെ ചില പൊതു ആഘോഷങ്ങള്‍ ഈ കുട്ടിക്കൂട്ടങ്ങള്‍ക്ക് നല്‍കാനാവില്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org