Latest News
|^| Home -> Suppliments -> Baladeepam -> കുറ്റിയും കോലും

കുറ്റിയും കോലും

Sathyadeepam

ഒരു ചെറിയ വടിയും ഒരു വലിയ വടിയുമാണ് കുറ്റിയും കോലും. നിലത്ത് ചെറിയ കുഴിയുണ്ടാക്കി കുറ്റി അതിനു കുറുകെ വയ്ക്കുന്നു. എന്നിട്ട് കോലുകൊണ്ട് തട്ടുന്നു. തട്ടുമ്പോള്‍ എതിര്‍ ടീമിലെ ആരെങ്കിലും പിടിച്ചാല്‍ അവര്‍ക്ക് പത്ത് മാര്‍ക്ക്. പിടിച്ചില്ലെങ്കില്‍ തുടര്‍ന്നു കളിക്കാം. പിന്നീട് എതിര്‍ ടീമിലെ ആള്‍ കുറ്റി ഇട്ടു കൊടുക്കുന്നു. കളിക്കുന്നയാള്‍ കോലുകൊണ്ട് തട്ടുന്നു. തുടര്‍ന്ന് കൈത്തണ്ടയില്‍ കോലുവച്ചും, നെറ്റിയിന്മേല്‍ വച്ചും, കാല് കണ്ണിയില്‍ വച്ചും തട്ടുന്നു. തട്ടുന്നതിന്‍റെ ഊക്കനുസരിച്ച് കോല്‍ അകലേക്കു പോകുന്നു. അകലം അനുസരിച്ചു പോയിന്‍റ് കൂടുന്നു. കുഴിയുടെ ചാണ്‍ അകലത്തില്‍ വീണാല്‍ കളിയില്‍ നിന്ന് പുറത്താകും. പോയിന്‍റ് അളക്കുന്ന വിധം ഇങ്ങനെയാണ്.

‘സാദാ, മുറി, നായ, ഐറ്റി, ആര്‍ങ്ക്, ബില്ലീസ്, ഒന്ന്… സാദാ, മുറി, നായ, ഐറ്റി, ആര്‍ങ്ക്, ബില്ലീസ്, രണ്ട്…’ എന്നിങ്ങനെ തുടര്‍ന്നുപോകുന്നു.

Leave a Comment

*
*