Logos Quiz – 11

Logos Quiz – 11

നിയമാവര്‍ത്തനം 31-32 അദ്ധ്യായങ്ങള്‍

1. ഇസ്രായേല്‍ജനം തിന്മകള്‍ പ്രവര്‍ത്തിച്ച് അന്യദേവന്മാരെ പിഞ്ചെന്നു കഴിയുമ്പോള്‍ കര്‍ത്താവ് അവരുടെ നേരെ മുഖം മറച്ചുകളയും. അപ്പോള്‍ അവര്‍ക്കെതിരെയുള്ള സാക്ഷ്യം എന്ത്?

2. കര്‍ത്താവിന്‍റെ പേടകം വഹിച്ചിരുന്നത് ആര്?

3. മോശ ലേവ്യരോടു കല്പിച്ചത് എന്ത്?

4. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ ദൈവത്തെ എതിര്‍ത്തിരിക്കുന്നു എന്നു പറഞ്ഞതാര്?

5. മോശയുടെ കീര്‍ത്തനം നിയമാവര്‍ത്തനം ഏത് അധ്യായത്തില്‍?

6. നിയമാവര്‍ത്തനം 32:4-ല്‍ ദൈവം ആരാണ്?

7. ഇസ്രായേല്‍ മക്കള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചു കൊടുത്തത് എങ്ങനെ?

8. ഇസ്രായേലിന്‍റെ മറ്റൊരു പേര്?

9. മോശയും ജോഷ്വായും ഒന്നിച്ചു ഗാനമാലപിച്ചത് എപ്പോള്‍?

10. നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം പാലിക്കുവാന്‍ ആജ്ഞാപിക്കുന്നത് ആരോട്?

ഉത്തരങ്ങള്‍
1. കര്‍ത്താവു മോശയെ പഠിപ്പിച്ച ഗാനം.
2. ലേവ്യര്‍.
3. നിയമപുസ്തകമെടു ത്തു കര്‍ത്താവിന്‍റെ ഉടമ്പടിയുടെ പേകടകത്തിനരികില്‍ വയ്ക്കുവാന്‍.
4. മോശ.
5. 32-ാം അദ്ധ്യായത്തില്‍.
6. തിന്മയറിയാത്തവനും വിശ്വസ്തനുമാണ്.
7. മക്കളുടെ എണ്ണമനുസരിച്ച്.
8. യഷുറൂണ്‍.
9. ജനം കേട്ടിരിക്കേ.
10. മക്കളോട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org