Logos Quiz 2020 – 2

Logos Quiz 2020 – 2

നിയമാവര്‍ത്തനം 22-23 അദ്ധ്യായങ്ങള്‍
1. നിന്‍റെ ദൈവമായ കര്‍ത്താവ് നിന്നെ അനുഗ്രഹിക്കേണ്ടതിനു ചെയ്യേണ്ടത്?
കര്‍ത്താവിനു നേരുന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ വൈകരുത്.

2. അയല്ക്കാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത്?
അവയിലൊന്നുപോലും പാത്രത്തിലാക്കരുത്.

3. ഗോതമ്പ് വയലിലൂടെ കടന്നുപോകുമ്പോള്‍ കതിരുകള്‍ പറിച്ചെടുക്കുന്നത് എങ്ങനെ?
കൈകൊണ്ട്.

4. ആരില്‍ നിന്നാണു പലിശ വാങ്ങരുത് എന്നു പറയുന്നത്.
സഹോദരരില്‍ നിന്ന്.

5. നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്‍റെ സകല പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കേണ്ടതിനായി ചെയ്യേണ്ടത് എന്ത്?
നിന്‍റെ സഹോദരരില്‍ നിന്നു പലിശ ഈടാക്കരുത്.

6. ഇസ്രായേല്‍ പാളയം പരിശുദ്ധമായി സൂക്ഷിക്കേണ്ടത് എന്തുകൊണ്ട്?
ദൈവമായ കര്‍ത്താവ് പാളയത്തിലൂടെ സഞ്ചരിക്കുന്നതുകൊണ്ട്.

7. വിളഞ്ഞുകിടന്ന ഗോതമ്പ് വയലിലൂടെ യേശു ശിഷ്യന്മാരോടുകൂടി നടന്നുപോയപ്പോള്‍ യേശു പഠിപ്പിച്ചത് എന്ത്?
മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടിയാണ്.

8. ഈജിപ്തുകാരെയും നിങ്ങള്‍ വെറുക്കരുത് എന്നു പറയുവാന്‍ കാരണം?
ഇവിടെ ഇസ്രായേല്‍ ക്കാര്‍ പരദേശികളായിരുന്നു.

9. ഒരുവന്‍ ഭാര്യയില്‍ തെറ്റു കണ്ട് ഇഷ്ടമില്ലാതെയായാല്‍ അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്ക്കേണ്ടത് എങ്ങനെ?
ഉപേക്ഷപത്രം കൊടുത്തു.

10. സൈനികസേവനത്തിനോ പൊതുപ്രവര്‍ത്തനത്തിനോ ഒരുവനെ നിയോഗിക്കുവാന്‍ സാധിക്കാത്തത് എപ്പോള്‍?
പുതുതായി വിവാഹം ചെയ്ത പുരുഷനെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org