Logos Quiz 2020 – No.10

Logos Quiz 2020 – No.10

നിയമാവര്‍ത്തനം 31-ാം അദ്ധ്യായം

1. മോശയ്ക്കുശേഷം ഇസ്രായേല്‍ ജനതയെ നയിച്ചത് ആര്?

2. "ശക്തനും ധീരനുമായിരിക്കുക" എന്നു മോശ പറഞ്ഞത് ആരോട്?

3. മോശ ജോഷ്വയെ ഏല്പിച്ച ദൗത്യം എന്ത്?

4. നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; നീ ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട. കാരണം?

5. കര്‍ത്താവിന്‍റെ ഉടമ്പടിയുടെ പേടകം വഹിച്ചതാര്?

6. വിമോചനവര്‍ഷം ഏത്?

7. വിമോചനവര്‍ഷമായ ഏഴാം വര്‍ഷം കൂടാരത്തിരുനാള്‍ ആഘോഷിച്ചപ്പോള്‍ ജോഷ്വാ ചെയ്യുന്നത് എന്ത്?

8. എല്ലാവരും കേള്‍ക്കേ നിയമം വായിക്കേണ്ടത് എന്തിന്?

9. മോശ ജോഷ്വായെ നേതാവായി നിയോഗിക്കുവാന്‍ കൂട്ടിക്കൊണ്ടു വരേണ്ടത് എവിടെ?

10. സമാഗമ കൂടാരത്തില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ടത് എങ്ങനെ?

ഉത്തരങ്ങള്‍
1. ജോഷ്വാ
2. ജോഷ്വയോട്
3. കര്‍ത്താവ് പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ദേശം കൈവശമാക്കുവാന്‍ നീ ആരെ നയിക്കണം
4. ദൈവമായ കര്‍ത്താവാണു നിന്‍റെ മുമ്പില്‍ പോകുന്നത്
5. ലേവിയുടെ മക്കളും പുരോഹിതന്മാരും
6. ഏഴാം വര്‍ഷം
7. എല്ലാവരും കേള്‍ക്കേ നീ നിയമം വായിക്കണം
8. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടാന്‍ പഠിക്കുന്നതിനും നിയമം അക്ഷരംപ്രതി അനുസരിക്കുവാന്‍ പഠിക്കുന്നതിനുംവേണ്ടി
9. സമാഗമകൂടാരത്തില്‍
10. മേഘസ്തംഭത്തില്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org