Logos Quiz 2020 – No. 12

Logos Quiz 2020 – No. 12

നിയമാവര്‍ത്തനം 32-33 അദ്ധ്യായങ്ങള്‍
1. ജെറീക്കോയുടെ എതിര്‍വശത്തു മൊവാബു ദേശത്തുള്ള ഏതു പര്‍വതനിരയിലെ മലയില്‍ നിന്നാണു മോശ കാനാന്‍ദേശം കണ്ടത്?

2. മോശ ഇസ്രായേല്‍ ജനത്തിന്‍റെ മുമ്പില്‍വച്ച് അവിശ്വസ്തമായി പെരുമാറിയത് എവിടെവച്ച്?

3. ദൈവപുരുഷന്‍ ആര്?

4. യാക്കോബിന്‍റെ പിതൃസ്വത്ത് എന്ത്?

5. അവന്‍ മരിക്കാതിരിക്കട്ടെ എന്നു വി. ഗ്രന്ഥത്തില്‍ പറയുന്നത് ആര്?

6. ഇസ്രായേല്‍ ഗോത്രങ്ങളും ജനത്തിന്‍റെ തലവന്മാരും ഒരുമിച്ചുകൂടിയപ്പോള്‍ യഷുറൂണില്‍ രാജാവ് ആരായിരുന്നു?

7. സഹോദരന്മാര്‍ക്കിടയില്‍ പ്രഭുവായിരുന്നത് ആര്?

8. ധാന്യവും വിത്തുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കുന്നത് ആരുടെ സന്തതികള്‍?

9. കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട ജനം?

10. നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കുന്നത് ആര്?

ഉത്തരങ്ങള്‍
1. അബറീം പര്‍വതനിരയിലെ നേബേമലയില്‍
2. സിന്‍ മരുഭൂമിയില്‍ കാദെഷിലെ മെരിബാ ജലാശയത്തില്‍
3. മോശ
4. മോശയുടെ നിയമം
5. റൂബന്‍
6. കര്‍ത്താവ്
7. ജോസഫ്
8. യാക്കോബിന്‍റെ
9. ഇസ്രായേല്‍
10. ശത്രുക്കള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org