Logos Quiz 2020 No. 19

Logos Quiz 2020 No. 19
Published on

കോറിന്തോസുകാര്‍ക്കെഴുതിയെ ഒന്നാം ലേഖനം
അദ്ധ്യായം-1

1. ദൈവഹിതാനുസരണം പൗലോസിനെ വിളിച്ചത് എന്തിന്?

2. വി. പൗലോസ് കോറിന്തോസുകാരെപ്രതി ദൈവത്തിനു സദാ നന്ദി പറയുന്നത് എന്തിന്?

3. വി. പൗലോസ് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നത് എന്ത്?

4. വി. പൗലോസ് സ്നാനപ്പെടുത്തിയ കുടുംബം?

5. ക്രിസ്തു പൗലോസിനെ അയച്ചത് എന്തിന്?

6. ക്രൂശിതന്‍റെ വചനം ഭോഷത്തമാകുന്നത് ആര്‍ക്ക്?

7. ഗ്രീക്കുകാര്‍ അന്വേഷിക്കുന്നത് എന്ത്?

8. ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുക്കുന്നത് എന്തിന്?

9. നിസ്സാരങ്ങളായാവയെ, അവഗണിക്കപ്പെട്ടവയെ, ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞടുക്കുന്നത് എന്തിന്?

10. നിങ്ങളുടെ ജീവിതത്തിന്‍റെ ഉറവിടം ആര്?

ഉത്തരങ്ങള്‍
1. യേശുക്രിസ്തുവിന്‍റെ അപ്പസ്തോലനാകാന്‍.
2. യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു കൈവന്ന ദൈവകൃപയ്ക്ക്.
3. എല്ലാവരും സ്വരചേര്‍ച്ചയോടെ ഐക്യത്തോടും ഏകമനസ്സോ ടും കൂടി വര്‍ത്തിക്കണമെന്ന്.
4. സ്തേഫാനോസിന്‍റെ കുടുംബം.
5. സുവിശേഷം പ്രസംഗിക്കുവാന്‍
6. നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക്.
7. വിജ്ഞാനം.
8. വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍
9. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കുവാന്‍.
10. ക്രിസ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org