Logos Quiz 2020 No.20

Logos Quiz 2020 No.20

കോറിന്തോസുകാര്‍ക്കെഴുതിയെ ഒന്നാം ലേഖനം : 2-ാം അദ്ധ്യായം

1. വി. പൗലോസ് ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത് എങ്ങനെ?

2. വി. പൗലോസിന്‍റെ പ്രസംഗവും വചനവും എന്തുകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല?

3. നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം എന്താകണമെന്നാണു വി. പൗലോസ് ആഗ്രഹിച്ചത്?

4. ദൈവത്തിന്‍റെ ചിന്തകള്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നതാര്‍ക്ക്?

5. രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനം പ്രസംഗിച്ചത് ആരോട്?

6. കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്യാത്തത് ആര്‍ക്കുവേണ്ടിയാണ് ദൈവം സജ്ജീകരിച്ചിരിക്കുന്നത്?

7. ദൈവത്തിന്‍റെ നിഗൂഢരഹസ്യങ്ങള്‍ പോലും അന്വേഷിച്ചു കണ്ടെത്തുന്നത് ആര്?

8. ദൈവാത്മാവിന്‍റെ ദാനങ്ങള്‍ സ്വീകരിക്കുവാന്‍ സാധിക്കാത്തതാര്‍ക്ക്?

9. എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നത് ആര്?

10. ആത്മാവ് പഠിപ്പിച്ചതനുസരിച്ചു ആത്മാവിന്‍റെ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കുവേണ്ടി വ്യാഖ്യാനിച്ചത് എന്ത്?

ഉത്തരങ്ങള്‍
1. ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചുമാത്രം
2. വിജ്ഞാനംകൊണ്ട്
3. മാനുഷികവിജ്ഞാനമാകാതെ ദൈവശക്തിയാകുവാന്‍
4. ദൈവാത്മാവിന്
5. പക്വമതികളോട്
6. തന്നെ സ്നേഹിക്കുന്നവര്‍ക്ക്
7. ആത്മാവ്
8. ലൗലിക മനുഷ്യന്
9. ആത്മീയ മനുഷ്യന്‍
10. ആത്മീയസത്യങ്ങള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org