Logos Quiz 2020 No.21

Logos Quiz 2020 No.21

Published on

കോറിന്തോസുകാര്‍ക്കെഴുതിയെ ഒന്നാം ലേഖനം : 3-ാം അദ്ധ്യായം

1. ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ എങ്ങനെയാണു വി. പൗലോസ് ജനങ്ങളോടു സംസാരിച്ചത്?

2. ജനങ്ങള്‍ ഗുരുവായ ഭക്ഷണം കഴിക്കുവാന്‍ ശക്തരല്ല എന്ന പൗലോസ് ശ്ലീഹായ്ക്കു തോന്നുവാന്‍ കാരണം?

3. ജനങ്ങള്‍ ജഡികരും സാധാരണക്കാരുമാണ് എന്നു പറയുവാന്‍ കാരണം?

4. പൗലോസും അപ്പോളോയും ആരാണ്?

5. നടുന്നവനോ നനയ്ക്കുന്നവനോ അല്ല പ്രാധാന്യം. പിന്നെ ആര്‍ക്കാണ്?

6. ദൈവത്തിന്‍റെ വയലും വീടും ആരാണ്?

7. യേശുക്രിസ്തുവാകുന്ന അടിസ്ഥാനത്തില്‍ പണിയുന്നവന്‍റെ പണി വിളംബരം ചെയ്യുന്നത് എപ്പോള്‍?

8. നിങ്ങള്‍ ദൈവത്തിന്‍റെ ആലയങ്ങളാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? അദ്ധ്യായം, വാക്യം?

9. ഈ ലോകത്തിന്‍റെ വിജ്ഞാനം ഭോഷത്തമായത് ആര്‍ക്ക്?

10. നിങ്ങള്‍ ക്രിസ്തുവിന്‍റേതാണ്. അപ്പോള്‍ ക്രിസ്തു ആരുടേത്?

ഉത്തരങ്ങള്‍
1. പൈതങ്ങളോട് എന്നപോലെ.
2. ഇപ്പോഴും ജഡികമനുഷ്യരായതുകൊണ്ട്.
3. നിങ്ങളുടെയിടയില്‍ അസൂയയും തര്‍ക്കവുമുള്ളതുകൊണ്ട്.
4. കര്‍ത്താവ് നിശ്ചയിച്ചതനുസരിച്ചു വിശ്വാസത്തിലേക്കു നയിച്ച ശുശ്രൂഷകന്മാര്‍.
5. വളര്‍ത്തുന്നവനായ ദൈവത്തിന്.
6. നിങ്ങള്‍
7. കര്‍ത്താവിന്‍റെ ദിനത്തില്‍
8. 1. കോറി. 3:16.
9. ദൈവത്തിന്.
10. ദൈവത്തിന്‍റെ

logo
Sathyadeepam Online
www.sathyadeepam.org