Latest News
|^| Home -> Suppliments -> ULife -> Logos Quiz 2020 No.5

Logos Quiz 2020 No.5

Sathyadeepam

നിയമാവര്‍ത്തനം 26-ാം അദ്ധ്യായം
1. വിളവുകളുടെ ആദ്യഫലങ്ങള്‍ കാഴ്ച സമര്‍പ്പിക്കുന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്ന അദ്ധ്യായം?

2. ആദ്യഫലങ്ങള്‍ സമര്‍പ്പിക്കേണ്ടത് എപ്പോള്‍?

3. ആദ്യഫലങ്ങള്‍ സമര്‍പ്പിക്കേണ്ടത് ആരുടെ അടുത്ത്?

4. ആദ്യഫലങ്ങളുടെ കുട്ട പുരോഹിതന്‍ സമര്‍പ്പിക്കേണ്ടത് എവിടെ?

5. ഇസ്രായേല്‍ക്കാരുടെ നിലവിളി കേട്ടത് ആര്?

6. നിങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തന്നിട്ടു നന്മയെ പ്രതി സന്തോഷിക്കേണ്ടത് ആരെല്ലാം?

7. ദശാംശത്തിന്‍റെ വര്‍ഷം എത്ര?

8. ചട്ടങ്ങളും വിധികളും ആചരിക്കേണ്ടത് എങ്ങനെ?

9. ദൈവം സൃഷ്ടിച്ച സകല ജനങ്ങളും നല്കുന്നതിനേക്കാള്‍ നിനക്കു നല്കുന്ന നന്മകള്‍ എന്തെല്ലാം?

10. നിന്‍റെ ദൈവമായ കര്‍ത്താവിന് നീ ആരാണ്?

ഉത്തരങ്ങള്‍
1. 26-ാം അദ്ധ്യായം.
2. ദൈവമായ കര്‍ത്താവ് അവകാശമായി തരുന്ന ദേശത്തു ചെന്നു വാസമുറപ്പിക്കുമ്പോള്‍.
3. അന്നു ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍റെ അടുത്ത്.
4. ദൈവമായ കര്‍ത്താവിന്‍റെ ബലിപീഠത്തിനു മുമ്പില്‍.
5. ദൈവമായ കര്‍ത്താവ്.
6. നിങ്ങളും ലേവ്യരും പരദേശികളും.
7. മൂന്നു വര്‍ഷം.
8. പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും ശ്രദ്ധാപൂര്‍വവും.
9. ഉന്നതമായ നാമവും ബഹുമതിയും.
10. വിശുദ്ധ ജനമായിരിക്കും.

Leave a Comment

*
*