Logos Quiz 2020 No.6

Logos Quiz 2020 No.6

നിയമാവര്‍ത്തനം 27-ാം അദ്ധ്യായം

1. ഇന്ന് ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന സകല കല്പനകളും പാലിക്കുവാന്‍ ഇസ്രായേല്‍ ജനത്തോടു കല്പിച്ചത് ആരെല്ലാം?

2. വലിയ ശിലകള്‍ സ്ഥാപിച്ച് അതില്‍ കുമ്മായം പൂശേണ്ടത് എപ്പോള്‍?

3. വലിയ ശിലയില്‍ എഴുതേണ്ടത് എന്ത്?

4. ഏതിലാണ് ഇരുമ്പായുധം സ്പര്‍ശിക്കരുത് എന്ന് പറയുന്നത്?

5. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കേണ്ടത് എവിടെ?

6. നീ ഇന്ന് നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ജനമായിത്തീര്‍ന്നിരിക്കുന്നു എന്നു പറഞ്ഞത് ആരെല്ലാം?

7. "ഇസ്രായേലേ ശ്രദ്ധിച്ചു കേള്‍ക്കുക." എന്ത്?

8. ദൈവമായ കര്‍ത്താവിന്‍റെ വാക്ക് കേള്‍ക്കുന്നതോടൊപ്പം ചെയ്യേണ്ടത് എന്ത്?

9. നിയമാവര്‍ത്തനം 27-ാം അദ്ധ്യായത്തില്‍ എത്ര ശാപങ്ങളാണ് ഉള്ളത്?

10. ഇസ്രായേല്‍ ജനത്തെ അനുഗ്രഹിക്കുവാന്‍ എത്ര ഗോത്രങ്ങള്‍ ഉണ്ടായിരുന്നു.

————–
ഉത്തരങ്ങള്‍
1. മോശയും ഇസ്രായേലിലെ ശ്രേഷ്ഠന്മാരും
2. ദൈവമായ കര്‍ത്താവ് നല്കുന്ന ദേശത്ത് പ്രവേശിക്കുന്ന ദിവസം.
3. നിയമത്തിലെ ഓരോ വാക്കും.
4. ബലിപീഠത്തില്‍.
5. വെട്ടിമുറിക്കുകയോ ചെത്തി മിനുക്കുകയോ ചെയ്യാത്ത കല്ലുകള്‍കൊണ്ടു നിര്‍മിച്ച ബലിപീഠത്തില്‍.
6. മോശയും ലേവ്യപുരോഹിതനും.
7. നീ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ജനമായിത്തീര്‍ന്നിരിക്കുന്നു.
8. കല്പനകളും ചട്ടങ്ങളും പാലിക്കുക.
9. 12 ശാപങ്ങള്‍
10. ആറു ഗോത്രങ്ങള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org