Logos Quiz No.7

Logos Quiz No.7

നിയമാവര്‍ത്തനം 27-28 അദ്ധ്യായങ്ങള്‍

1. അനുഗ്രഹിക്കുകയും ശപിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ പറയുന്നത് എന്ത്?

2. പരദേശിക്കും അനാഥനും വിധവയ്ക്കും നിഷേധിക്കരുത്. എന്ത്?

3. നിയമം പൂര്‍ണമായി അനുസരിക്കാത്തവന്‍ ശപിക്കപ്പെട്ടവനാകട്ടെ എന്നു പയുമ്പോള്‍ ജനം പറയുന്നത് എന്ത്?

4. നീ ഇസ്രായേലിനെ മറ്റെല്ലാ ജനതകളേക്കാള്‍ ഉന്നതനാക്കുന്നത് എപ്പോള്‍?

5. ദൈവം നിന്‍റെ മേല്‍ അനുഗ്രഹം ചൊരിയുന്നത് എപ്പോള്‍?

6. നിനക്കെതിരെ വരുന്ന ശത്രുക്കളെ നിന്‍റെ മുമ്പില്‍ തോല്പിക്കുന്നത് ആര്?

7. ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടുന്നത് എപ്പോള്‍?

8. നിന്‍റെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവ് നല്കുന്നത് എന്തെല്ലാം?

9. ദുഷ്കൃത്യങ്ങള്‍ വഴി കര്‍ത്താവിനെ ഉപേക്ഷിച്ചതിനാല്‍ നീ നശിക്കുന്നതുവരെ സംഭവിക്കുന്നത് എന്തെല്ലാം?

10. കര്‍ത്താവ് നിന്നെ ഈജിപ്തിലേക്കു തിരികെ കൊണ്ടുപോകുന്നത് എങ്ങനെ?

—————–
ഉത്തരങ്ങള്‍
1. ആമേന്‍
2. നീതി
3. ആമേന്‍
4. കര്‍ത്താവിന്‍റെ വാക്കുകള്‍ കേട്ടു കല്പനകള്‍ സൂക്ഷ്മമായി പാലിക്കുമ്പോള്‍
5. വചനം ശ്രവിക്കുമ്പോള്‍
6. കര്‍ത്താവ്
7. കര്‍ത്താവിന്‍റെ നാമം വഹിക്കുന്നതു കണ്ടപ്പോള്‍
8. ധാരാളം മക്കളെയും കന്നുകാലികളെയും
9. നിന്‍റെ എല്ലാ പ്രയത്നങ്ങളിന്മേലും ശാപവും ക്ലേശവും ശകാരവും
10. കപ്പല്‍മാര്‍ഗം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org