Logos Quiz No.-8

Logos Quiz No.-8

നിയമാവര്‍ത്തനം 29-ാം അദ്ധ്യായം

1. ദൈവം മോശയും ഇസ്രായേല്‍ ജനവുമായി ഉടമ്പടി ചെയ്തത് എവിടെവച്ച്?

2. കര്‍ത്താവ് മരുഭൂമിയിലൂടെ ഇസ്രായേല്‍ ജനത്തെ നയിച്ചത് എത്ര വര്‍ഷം?

3. 40 വര്‍ഷവും മരുഭൂമിയിലുള്ള യാത്രയില്‍ ചെരിപ്പു തേഞ്ഞു തീരുകയോ വസ്ത്രം പഴകി കീറുകയോ ചെയ്യുന്നില്ല. കാരണം?

4. ഒഗന്‍റെയും സിഹോന്‍റെയും ദേശങ്ങള്‍ ആര്‍ക്ക് അവകാശമായി കൊടുത്തു?

5. നിയമാവര്‍ത്തനം 29:18-ല്‍ നിങ്ങളുടെ യിടയില്‍ ഉണ്ടായിരിക്കരുത് എന്നു പറയുന്നത് എന്തെല്ലാം?

6. തന്നെത്തന്നെ അനുഗ്രഹിക്കുന്നത് ആര്?

7. കര്‍ത്താവിന്‍റെ കോപം ഇത്രയധികം ജ്വലിക്കാന്‍ കാരണം?

8. രഹസ്യങ്ങള്‍ ആരുടേതു മാത്രമാണ് എന്നാണു വി. ഗ്രന്ഥം പറയുന്നത്? ?

9. നമ്മുടെ കര്‍ത്താവിന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെട്ടവ ആര്‍ക്കുള്ളത്?

10. നാടു മുഴുവന്‍ കത്തിയെരിയും. എങ്ങനെ?

ഉത്തരങ്ങള്‍
1. ഹോറെബില്‍.
2. 40 വര്‍ഷം.
3. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടി.
4. റൂബന്‍റെയും ഗാദിന്‍റെയും മനാസ്സെയുടെയും അര്‍ദ്ധഗോത്രത്തിന്.
5. കര്‍ത്താവില്‍നിന്നു നിങ്ങളുടെ ഹൃ ദയത്തെ അകറ്റുന്ന പുരുഷനും സ്ത്രീയും കുടുംബവും ഗോത്രവും കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്‍റെ വേരും.
6. ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ വരണ്ടതും കുതിര്‍ന്നതും ഒന്നുപോ ലെ എന്ന ഭാവത്തില്‍ നടക്കുന്നവന്‍.
7. ജനങ്ങള്‍ ഉടമ്പടി ഉപേക്ഷി ച്ചു.
8. ദൈവമായ കര്‍ത്താവിന്‍റെ.
9. നമുക്കും നമ്മുടെ സന്തതികള്‍ക്കും.
10. വിത്തു വിതയ്ക്കുകയോ ഒ ന്നും വളരുകയോ പുല്ലുപോ ലും മുളയ്ക്കുകയോ ചെയ്യാത്തവിധം ഗന്ധകവും ഉപ്പുംകൊണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org