ലോകമത്സ്യത്തൊഴിലാളി ദിനം നവംബർ 21

പ്രാചീനകാലം മുതല്‍ ആഹാരത്തിനായി മനുഷ്യന്‍ ചെയ്തുപോന്ന പ്രവൃത്തിയാണ് മീന്‍പിടിത്തം. കൃഷി ആരംഭിക്കുന്നതിനു വളരെ മുമ്പുതന്നെ മീന്‍പിടുത്തം തുടങ്ങിയിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ഒഴികെയുള്ള മറ്റു രാഷ്ട്രങ്ങളെല്ലാം മത്സ്യബന്ധത്തിന് പ്രാധാന്യം നല്കുന്നുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക വികസന പ്രക്രിയയില്‍ മീന്‍പിടിത്തത്തിന് ഗണ്യമായ സ്ഥാനമുണ്ട്. ഉള്‍നാടന്‍ മത്സ്യബന്ധനത്തെക്കാള്‍ കടല്‍മത്സ്യബന്ധനത്തിനാണ് ഇന്ത്യയില്‍ സാധ്യത കൂടുതലുള്ളത്. കേരളത്തിലെ മത്സ്യസമ്പത്തില്‍ ചെമ്മീന് സുപ്രധാനമായ സ്ഥാനമുണ്ട്. വിദേശനാണ്യം നേടിത്തരാന്‍ ചെമ്മീനു കഴിയുന്നു. World Forum of Fisher Peoples (WFFP) അന്താരാഷ്ട്ര സംഘടനയാണ് ലോകമത്സ്യത്തൊഴിലാളി ദിനാചരണത്തിന് നേതൃത്വം നല്കുന്നത്. സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് മത്സ്യത്തൊഴിലാളികള്‍ മിക്കവാറും കടന്നുപോകുന്നത്. വന്‍കിട യന്ത്രവത്കൃത മത്സ്യബന്ധന സമ്പ്രദായങ്ങള്‍ ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org