മലയാളനോവലുകളും ക്രൈസ്തവരും

മലയാളനോവലുകളും ക്രൈസ്തവരും

* ബൈബിള്‍ മൂല്യങ്ങളെ നോവലുകളിലേക്ക് സന്നിവേശിപ്പിച്ച മലയാള നോവലിസ്റ്റ്…..
– പെരുമ്പടവം ശ്രീധരന്‍

* ബൈബിള്‍ സ്വാധീനമുള്ള പെരുമ്പടവത്തിന്‍റെ നോവലുകള്‍
– കാല്‍വരിയിലേക്കു വീണ്ടും, അരൂപിയുടെ മൂന്നാം പ്രാവ്, കൃപാനിധിയുടെ കൊട്ടാരം, നിന്‍റെ കൂടാരത്തിനരികെ, തിരികല്ലു തേടി ഒരു ധാന്യമണി

* മലബാറിലെ കുടിയേറ്റ ജനതയുടെ ഉയര്‍ച്ചയ്ക്കായി കഠിനാദ്ധ്വാനം ചെയ്ത വൈദികരെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാള നോവല്‍
– എസ്.കെ. പൊറ്റെക്കാടിന്‍റെ വിഷകന്യക

* ജനപ്രിയ നോവല്‍ രംഗത്ത് ശ്രദ്ധേയരായ ക്രൈസ്തവ നോവലിസ്റ്റുകള്‍
– മുട്ടത്തുവര്‍ക്കി, ചെമ്പില്‍ ജോണ്‍, കാനം ഇ.ജെ., പുളിങ്കുന്ന് ആന്‍റണി, ജോസഫ് മറ്റം, ജോണ്‍സണ്‍ പുളിങ്കുന്ന്, തേക്കിന്‍കാട് ജോസഫ്.

* പരിശുദ്ധ മാതാവിന്‍റെ ജീവിതം ഇതിവൃത്തമാക്കി ജോര്‍ജ്ജ് ഓണക്കൂര്‍ രചിച്ച നോവല്‍
– ഹൃദയത്തില്‍ ഒരു വാള്‍

* വൈദികജീവിതത്തെക്കുറിച്ച് ഫാ. ബിജു മഠത്തിക്കുന്നേലെഴുതിയ നോവല്‍
– ബസാലേല്‍

* തൃശൂരിലെ ക്രിസ്ത്യാനികളുടെ ജീവിതത്തെ ആസ്പദമാക്കി സാറാ ജോസഫ് എഴുതിയ നോവല്‍
– ആലാഹയുടെ പെണ്‍മക്കള്‍

* ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണിയെക്കുറിച്ചുള്ള മിത്തിനെ ആസ്പദമാക്കി ആനന്ദ് എഴുതിയ ലഘുനോവല്‍
– നാലാമത്തെ ആണി

* ബൈബിളിന്‍റെ പശ്ചാത്തലത്തില്‍ പ്രൊഫ. കെ.എം. തരകന്‍ എഴുതിയ നോവലുകള്‍
– ഓര്‍മ്മകളുടെ രാത്രി, നിനക്കായി മാത്രം, അവളാണു ഭാര്യ

* ബൈബിള്‍ ഇമേജുകളുടെ പിന്‍ബലത്തില്‍ കാനായിലെ കല്യാണം എന്ന നോവലെഴുതിയ മലയാളി
– പോഞ്ഞിക്കര റാഫി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org