മൂന്നു തരത്തിലുള്ള മാമ്മോദീസകൾ

മൂന്നു തരത്തിലുള്ള മാമ്മോദീസകൾ

കൂദാശകള്‍ ദിവ്യരഹസ്യങ്ങളാണ്. മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ കൂദാശകളെ സഭ നമുക്ക് വ്യക്തമാക്കി തരുന്നത് വിവിധ രീതികളിലാണ്.

സാര്‍വ്വത്രിക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ (CCC 1212) പ്രാരംഭ കൂദാശകളായ മാമ്മോദീസായേയും തൈലാഭിഷേകത്തെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇവ രണ്ടും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. മിശിഹായില്‍ പുതിയ ജീവിതത്തിലേക്കുള്ള ജനനമാണ് മാമ്മോദീസ. നമ്മുടെ കര്‍ത്താവിന്‍റെ കരുണയാല്‍ അവിടുത്തെ ജനത്തിന്‍റെ നവീകരണത്തി നും രക്ഷയ്ക്കും പാപമോചനം നല്‍കുന്ന രഹസ്യമാണ് മാമ്മോദീസ എന്ന് പുരാതന തക്സ സാക്ഷ്യപ്പെടുത്തുന്നു. കൂദാശകളുടെ പങ്കുചേരലിലൂടെ ദൈവിക കൃപാവരങ്ങള്‍ ചൊരിയപ്പെടുകയും ഈ കൂദാശകളുടെ ഫലങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ആയതിനാല്‍ മാമ്മോദീസ എന്ന കൂദാശയെ CCC യില്‍ മൂന്നായി തരംതിരിച്ചിരിക്കുന്നു. 1. വീട്ട് മാമ്മോദീസ, 2. ആഗ്രഹത്താലുള്ള മാമ്മോദീസ 3. രക്തത്താലുള്ള മാമ്മോദീസ

മാമ്മോദീസ, തൈലാഭിഷേകം, വിശുദ്ധ കുര്‍ബാന ഇവയുടെ ആ ഘോഷമാണിത്. ശിശു മാമ്മോദീസ യിലെന്നതു പോലെ ഈ കൂദാശക ളുടെ പങ്കുചേരലിലൂടെ ദൈവികകൃ പാവരങ്ങള്‍ ചൊരിയപ്പെടുകയും ഈ കൂദാശകളുടെ ഫലങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

വീട്ടുമാമ്മോദീസ
മരണകരമായ സാഹചര്യങ്ങളില്‍ മാമ്മോദീസയുടെ സാധാരണ കാര്‍മ്മികര്‍ ഇല്ലാതെവന്നാല്‍ അസാധാരണ കാര്‍മ്മികര്‍ നല്കുന്ന മാമ്മോദീസ വീട്ടുമാമ്മോദീസ എന്നറിയപ്പെടുന്നു. ഈ അവസരത്തില്‍ ഏതൊരു വിശ്വാസിക്കും പരിശുദ്ധ ത്രിത്വനാമത്തില്‍ ശുദ്ധജലം ഉപയോഗിച്ച് മാമ്മോദീസ നല്കാവുന്നതാണ്. മാമ്മോദീസ പരികര്‍മ്മം ചെയ്ത വ്യക്തി ഒരാളുടെയെങ്കിലും സാക്ഷ്യത്തോടെ വിവരങ്ങള്‍ തിയതിസഹിതം ഇടവക രജിസ്റ്ററില്‍ ചേര്‍ക്കണം. തിരിച്ചറിവു വന്ന വ്യക്തിയാണ് മാമ്മോദീസ സ്വീകരിച്ചതെങ്കില്‍ അയാളുടെ സാക്ഷ്യം മതിയാകും. ഇതിനുശേഷം വീണ്ടും ജലംകൊണ്ടുള്ള മാമ്മോദീസ നല്കില്ല. പ്രാരംഭ കൂദാശകളിലെ ലേപനം, വെള്ളവസ്ത്രം നല്കല്‍, തിരിനല്കല്‍, തൈലാഭിഷേകം, പരിശുദ്ധ കുര്‍ബാന സ്വീകരണം ഇവ പൂര്‍ത്തിയാക്കേണ്ടതേ ആവശ്യമായിട്ടുള്ളൂ. കാരണം, മാമ്മോദീസ സാധുവായി നല്കപ്പെട്ട ഒരുവന് വീണ്ടും അതു നല്കുവാന്‍ പാടില്ല (CCEO 670).

ആഗ്രഹത്താലുള്ള മാമ്മോദീസ
മാമ്മോദീസ സ്വീകരിക്കുവാനുള്ള പ്രകടമായ ആഗ്രഹവും തങ്ങളുടെ പാപങ്ങളെപ്പറ്റിയുള്ള അനുതാപവും ഉപവിയും ഉണ്ടായിരുന്നവരും, എന്നാല്‍, മരണം മൂലമോ മറ്റു കാരണങ്ങളാലോ കൂദാശ സ്വീകരിക്കുവാന്‍ കഴിയാത്തവരുമായവരെ ആഗ്രഹത്താലുള്ള മാമ്മോദീസ സ്വീകരിച്ചവരായി കരുതുന്നു. ഇവരും മാമ്മോദീസയുടെ ഫലങ്ങള്‍ സ്വീകരിക്കുന്നു. (CCC 125859, 1281).

രക്തത്താലുള്ള മാമ്മോദീസ
മാമ്മോദീസ സ്വീകരിക്കാതെതന്നെ ഈശോമിശിഹായിലുള്ള വിശ്വാസത്തിനുവേണ്ടിയും അവിടുത്തോടുകൂടിയുള്ള മരണം വരിക്കുന്നവര്‍ മാമ്മോദീസ സ്വീകരിക്കുന്നു എന്ന് സഭ വിശ്വസിച്ചിരുന്നു. ഇതിനെ രക്തത്താലുള്ള മാമ്മോദീസ എന്നു പറയുന്നു. കൂദാശയല്ലെങ്കിലും ഇത് മാമ്മോദീസയുടെ ഫലങ്ങള്‍ തരുന്നു (CCC 12581281).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org