പുതിയ നിയമം കയ്യെഴുത്തുപ്രതികൾ

പുതിയ നിയമം കയ്യെഴുത്തുപ്രതികൾ

പുതിയ നിയമത്തിന്‍റെ 5448 കയ്യെഴുത്തു പ്രതികളാണ് 1989-ലെ കണക്കു പ്രകാരം ലഭ്യമായിട്ടുള്ളത്. ഇവയില്‍ പപ്പീറസില്‍ എഴുതപ്പെട്ടവ 96 എണ്ണവും വലിയക്ഷരികള്‍ 299 എണ്ണവും ചെറിയക്ഷരികള്‍ 2812 എണ്ണവും വേദപാഠങ്ങള്‍ 2281 എണ്ണവുമാണുള്ളത്. ഇവയെല്ലാം പുതിയ നിയമം സമ്പൂര്‍ണമായി ഉള്‍ക്കൊള്ളുന്നവയല്ല. പ്രത്യേകിച്ചും പപ്പീറസ് ലിഖിതങ്ങള്‍ മിക്കവയും കുറേ വാക്യങ്ങളേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഇവയില്‍ ചിലതു കോഡെക്സുകളിലും മറ്റു ചിലതു ചുരുളുകളിലുമായി എഴുതപ്പെട്ടവയുടെ ഭാഗങ്ങളാണ്. പപ്പീറസ് കയ്യെഴുത്തുപ്രതികള്‍ക്ക് 'ജ' എന്നെഴുതിയതിനുശേഷം ഒന്നു മുതലുള്ള ക്രമനമ്പറും വലിയക്ഷരികള്‍ക്കു പൂജ്യത്തിനുശേഷം ഒന്നുമുതലുള്ള ക്രമനമ്പറും ചെറിയക്ഷരികള്‍ക്ക് ഒന്നു മുതലുള്ള ക്രമനമ്പറും നല്കിയിരിക്കുന്നു. വലിയക്ഷരികളായ സുപ്രധാന കയ്യെഴുത്തുപ്രതികള്‍ക്ക് ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ സൂചകങ്ങളായി ഉപയോഗിക്കാറുണ്ട്.

സുവിശേഷങ്ങളുടെ കയ്യെഴുത്തുപ്രതികളെ പല കുടുംബങ്ങളായി തിരിക്കാറുണ്ട്. ഒരേ പ്രത്യേകതകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതികള്‍ ഒരേ മാതൃരേഖയില്‍നിന്നു പകര്‍ത്തപ്പെട്ടതാണെന്നുള്ള സങ്കല്പത്തിലാണിത്. അകലക്സാണ്ട്രിയന്‍, നിഷ്പക്ഷം, പാശ്ചാത്യം, പലസ്തീനിയന്‍, ചെസാറിയന്‍, ബൈസന്‍റയിന്‍, അന്ത്യോഖ്യന്‍ എന്നിവയാണവ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org