മരിയന്‍ ക്വിസ്: കോതമംഗലം ഒന്നാമത്

കൊച്ചി: സീറോ-മലബാര്‍ സഭയിലെ വിവിധ രൂപതകളെ ഉള്‍പ്പെടുത്തി സീറോ-മലബാര്‍ മാതൃവേദി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മരിയന്‍ ക്വിസ് സംഘടിപ്പിച്ചു. പരിശുദ്ധ മറിയത്തെക്കുറിച്ചും ബൈബിള്‍ സഭാപഠനങ്ങള്‍, സഭാചരിത്രം എന്നിവയെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മത്സരത്തില്‍ ഫാ. ജോബി മേനോത്ത് ക്വിസ് മാസ്റ്ററായി.

മാതൃവേദി കോതമംഗലം രൂപതാ ഒന്നാം സ്ഥാനമായ 11,111 രൂപയുടെ ലൂക്കാച്ചന്‍ നമ്പ്യാര്‍പറമ്പില്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡ് കരസ്ഥമാക്കി. തലശ്ശേരി രൂപത രണ്ടാം സ്ഥാനം (7,777 രൂപയുടെ ലീസിയമ്മ ആന്‍റണി പാറക്കടവില്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡ്) നേടി. ഇരിങ്ങാലക്കുട രൂപതയ്ക്കാണൂ മൂന്നാം സ്ഥാനം (5,555 രൂപയുടെ തട്ടില്‍ പോള്‍ ടി. ജോണ്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡ്).

വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റുകളും സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ റവ. ഡോ. വിന്‍സെന്‍റ് ചെറുവത്തൂര്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹനസമ്മാനവും നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org