മരിയ ക്വിസ്

മരിയ ക്വിസ്

1. മറിയം എന്ന വാക്കിന്‍റെ അര്‍ത്ഥം?
കയ്പ്, ദുഃഖം, നിര്‍ബന്ധ ബുദ്ധിയായ സ്ത്രീ, രാജകുമാരി, നാഥ, സമുദ്രതാരം, സൗന്ദര്യം തുടങ്ങിയവ

2. മറിയത്തിന്‍റെ മാതാപിതാക്കള്‍?
യൊവാക്കിം, അന്ന

3. മറിയം ജനിച്ച സ്ഥലം, കാലഘട്ടം?
നസ്രത്തില്‍, ബിസി 22-ല്‍ (യേശുവിന്‍റെ ജനനം ബിസി 6 എന്ന കണക്കനുസരിച്ച്)

4. മറിയം ഏത് ഗോത്രത്തില്‍പ്പെട്ടവളായിരുന്നു?
യൂദാഗോത്രം

5. മറിയത്തിന്‍റെ സ്തോത്ര ഗീതം രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷം?
വി. ലൂക്കാ (1:46-55)

6. 'മേരിയുടെ രാജ്യം' എന്നറിയപ്പെടുന്ന രാജ്യം?
പോര്‍ച്ചുഗല്‍

7. യേശുവിന്‍റെ മൃതദേഹം മടിയില്‍ കിടത്തിയിരിക്കുന്ന മാതാവിന്‍റെ പ്രസിദ്ധമായ മാര്‍ബിള്‍ശില്പം 'പിയേത്താ'യ്ക്ക് രൂപം കൊടുത്ത വ്യക്തി? സൂ ക്ഷിച്ചിരിക്കുന്ന സ്ഥലം?
മൈക്കിള്‍ ആഞ്ചലോ; സെ. പീറ്റേഴ്സ് ബസിലിക്ക, റോം. (പിയത്ത എന്ന പദത്തിന് വിശ്വസ്തത എന്നര്‍ത്ഥം).

8. പരി. കന്യകാമറിയത്തെ ഉഷഃകാല നക്ഷത്രം എന്ന് ആദ്യമായി വിശേഷിപ്പിച്ച വിശുദ്ധന്‍?
വി. പീറ്റര്‍ ഡാമിയന്‍ (1007-1072)

9. മരിയഭക്തി ആസ്പദമാക്കി പോള്‍ ആറാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലികലേഖനം?
മരിയാലിസ് കുള്‍ത്തൂസ് (Marilis Cultus) 1974

10. മറിയം അമലോത്ഭവയാ ണെന്ന് ആദ്യമായി പഠിപ്പിച്ച സഭാപിതാവാര്?
വി. എഫ്രേം. (St. Ephrem the Syrian  306-373)

11. മാതാവിനെ ഒരിക്കലും മറിയം എന്ന പേര് വിളിക്കാതെ യേശുവിന്‍റെ അമ്മ എന്ന് എപ്പോഴും വിളിച്ചിരുന്ന സുവിശേഷകന്‍?
യോഹന്നാന്‍

12. കുടുംബ കൊന്ത നമസ്കാരത്തിന്‍റെ സ്ഥാപകന്‍?
ഫാ. പാട്രിക് പെയ്റ്റണ്‍ (1909-1992)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org