മറുവശം കാണാൻ പരിശ്രമിക്കുക

മറുവശം കാണാൻ പരിശ്രമിക്കുക

ജീവിതം ഒരു സമസ്യയാണ്. പരാജയങ്ങളും വിജയങ്ങളും നിറഞ്ഞത്. ഇറക്കവും കയറ്റവും നിറഞ്ഞത്. ജീവിതം അമൂല്യമാണ്. അതുകൊണ്ടു നമ്മുടെ കാഴ്ചപ്പാടുകളെ നാം രൂപീകരിക്കണം, രൂപപ്പെടുത്തണം. പരാജയങ്ങളില്‍ അധികം ദുഃഖിക്കാതെയും വിജയങ്ങളില്‍ എല്ലാം മതിമറന്നു സന്തോഷിക്കാതെ എന്തു സംഭവിച്ചാലും അതിനു പിന്നില്‍ നമുക്കു ഗുണകരമായ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. അതു മനസ്സിലാക്കാന്‍ നമുക്കു കഴിയണം. അല്ലെങ്കില്‍ നമ്മള്‍ അതിനുവേണ്ടി പരിശ്രമിക്കണം. കാരണം, അതു നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടു നമ്മുടെ ജീവിതത്തില്‍ എന്തു സംഭവിച്ചാലും അതില്‍ മാത്രം നില്ക്കാതെ അതിനപ്പുറത്തേയ്ക്കു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമുക്കു കഴിയണം.

എന്തിനും ഒരു മറുവശമുണ്ട്
വഴക്ക് കൂടിക്കൊണ്ടിരിക്കുന്ന കുട്ടിക്ക് അമ്മ ഇന്ത്യയുടെ ഒരു ഭൂപടം കുറച്ചു കഷണങ്ങളായി മുറിച്ചതു കൊടുത്തു. അതിനുശേഷം അവനോടു പറഞ്ഞു: "ഈ പേപ്പറുകള്‍ കൃത്യമായി അടുക്കിവച്ചാല്‍ കുട്ടന് ഐസ്ക്രീം വാങ്ങി തരാം." കുറച്ചു സമയത്തിനുശേഷം അമ്മ വന്നപ്പള്‍ ശരിക്കും അടുക്കിവച്ചിരിക്കുന്നു. അമ്മ ചോദിച്ചു , മോനെ നീ എങ്ങനെയാണ് ഇത്രയും കൃത്യമായി അടുക്കിവച്ചത്? അവന്‍ പറഞ്ഞു: "അമ്മ അതില്‍ എന്നെപ്പോലെ സുന്ദരനായ ഒരു കുട്ടിയുടെ പടമുണ്ട്. ഞാന്‍ ആ പടമാണു ശരിയാക്കിവച്ചത്." അമ്മ ഭൂപടത്തെ മനസ്സില്‍ കണ്ടപ്പോള്‍ കുട്ടി അവനെപ്പോലെയുള്ളവനെ കണ്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org