ആടലോടകത്തിന്റെ ഔഷധഗുണങ്ങള്‍

ആടലോടകത്തിന്റെ ഔഷധഗുണങ്ങള്‍

ജോഷി മുഞ്ഞനാട്ട്

വളരെയേറെ ഔഷധഗുണങ്ങള്‍ അടങ്ങിയ ഒരു ഔഷധച്ചെടിയാണ്. ആടലോടകം. ഇവയില്‍ തന്നെ വലുത്, ചെറുത് എന്നിങ്ങനെ രണ്ടു തരത്തില്‍പ്പെട്ടവയുണ്ട് ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതലായുള്ളത്.

ആടുതൊടാപ്പാല എന്ന വിളിപ്പേരില്‍ നിന്നാണ് ഈ സസ്യത്തിന് ആഡത്തോഡ (Adhatoda) എന്ന ശാസ്ത്രനാമം ലഭിച്ചതെന്ന് പറയപ്പെടുന്നു. ആഡത്തോഡ വസിക്ക (Adhatoda Vasicavees) എന്നത് വലിയ ആടലോടകവും ആഡത്തോഡ-ബെഡോമിയെ എന്നത് ചെറിയ ആടലോടകവുമാണ്. കയ്പുരസമുള്ള കറ ധാരാളമുള്ള ഈ ചെടി അങ്ങനെ കന്നുകാലികള്‍ തിന്നു കാണാറില്ല.

ശ്വാസകോശ സംബന്ധമായ രോഗശമനത്തിന് കൈകണ്ട ഔഷധമായി വേദകാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഔഷധസസ്യമാണ് ആടലോടകം. ആയുര്‍ വേദഗ്രന്ഥങ്ങള്‍ ആടലോടകത്തെ കാസൗഷധങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാണ് വിവരണം നല്കുന്നത്. ആടലോടകത്തില്‍ നിന്ന് രക്തസ്രാവത്തിനെതിരെ ഉപയോഗപ്പെടുത്തുവാന്‍ പറ്റിയ മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ആടലോടകത്തെ ഭാവി വാഗ്ദാനമായി കാണുവാന്‍ ഈ കണ്ടെത്തല്‍ ഏറെ ഗുണം ചെയ്യും.

ആസ്തമയ്ക്കും കഫക്കെട്ടിനും മറ്റുമുള്ള ദിവ്യഔഷധമായി ആടലോടകത്തെ പഴയകാലം മുത ലേ കണ്ടുവരുന്നു. ഇലച്ചാറും തേനും ചേര്‍ത്ത് ഓരോ സ്പൂണ്‍ വീതം കഴിക്കുന്നത് ചുമ ശമിക്കുവാന്‍ സഹായിക്കും.

ശ്വാസകോശ രോഗങ്ങളും പനിയും മാറികിട്ടാനും മറ്റു പല രോഗങ്ങള്‍ക്കും ഇവ തനിച്ചും മറ്റ് മരു ന്നുകളോട് ചേര്‍ത്തും ഉപയോഗിച്ചു വരുന്നു.

പഴയ കാലങ്ങളില്‍ മുത്തശ്ശിമാരുടെ പ്രിയപ്പെട്ട ഒരു ഔഷധച്ചെടി കൂടിയാണ് ആടലോടകം. ആയുര്‍ വേദ വിധിപ്രകാരം രൂക്ഷഗുണവും ശീതവീര്യമുള്ളതാണ് ആടലോടകം. ഇലയില്‍ ബാഷ്പശീലത്യമുള്ള സുഗന്ധതൈലമുണ്ട്. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവും ചെടിയെ തിരിച്ചറിയുവാന്‍ സഹായിക്കും.

ഏതാനും മീറ്റര്‍ ഉയരം വയ്ക്കുന്ന ആടലോടകം കമ്പു നട്ടോ വിത്തുപാകിയോ കി ളിര്‍പ്പിക്കാം. ഉണങ്ങിപൊടിഞ്ഞ കാലിവളം ചുവട്ടില്‍ ഇട്ടുകൊടുക്കുന്നത് നന്നായി വളരാന്‍ സഹായിക്കും. വേന ലില്‍ നനച്ചു കൊടുക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്.

നമ്മുടെ കൃഷിയിടത്തിലോ വേലികള്‍ക്ക് അരികിലോ ഒരു ആടലോടകം എങ്കിലും നട്ടുവളര്‍ത്തുന്നത് നാളേക്ക് ഒരു മുതല്‍കൂട്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ടാ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org