മനഃസ്ഥിതി

മനഃസ്ഥിതി

ഒരിക്കല്‍ ഒരു അമേരിക്കന്‍ ചെരിപ്പ് കമ്പനി അവരുടെ മാനേജരെ ആഫ്രിക്കയിലേക്ക് അയച്ചു. തങ്ങളുടെ ചെരിപ്പിന്‍റെ വില്പന സാധ്യതകളെപ്പറ്റി പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. അദ്ദഹം അവിടെ എത്തി വിവരങ്ങള്‍ ശേഖരിച്ചു. അത്ഭുതം! അവിടെ ആരും ചെരിപ്പ് ധരിക്കുന്നില്ല…. അദ്ദേഹം ചിന്തിച്ചു 'ഇവിടെ എങ്ങനെ ചെരിപ്പ് വില്ക്കും?' കാരണം അവര്‍ക്ക് അതാവശ്യമില്ല. ഇതില്ലാതെ തന്നെ അവര്‍ ജീവിക്കുന്നു. വെറുതെ വന്ന് കമ്പനിയില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ കമ്പനി, മാനേജരെ തിരിച്ചു വിളിച്ച് പിരിച്ചുവിട്ടു. മറ്റൊരാളെ മാനേജരാക്കി നിയമിച്ചു. എന്നിട്ട് അദ്ദേഹത്തെയും ആഫ്രിക്കയിലേക്ക് അയച്ചു. ആദ്യത്തെ മാനേജര്‍ കണ്ട കാഴ്ചതന്നെ ഇദ്ദേഹവും കണ്ടു. പക്ഷേ, സന്തോഷവാനായി 'ഹാവൂ, രക്ഷപ്പെട്ടു' കമ്പനിയിലേക്ക് വിളിച്ചു പറഞ്ഞു. "ഇവിടെ ആര്‍ക്കും ചെരിപ്പില്ല. അത് എന്താണ് എന്നുപോലുമറിയില്ല. അതുകൊണ്ടുതന്നെ എനിക്ക് ഉടനെ തിരികെ വരാന്‍ സാധ്യമല്ല. കമ്പനിയുടെ മുഴുവന്‍ ചെരിപ്പുകളും ഇങ്ങോട്ട് അയയ്ക്കുക. ഇവിടെ വിറ്റഴിക്കാനാകും." ഇത്തരമൊരു മനഃസ്ഥിതിയാണ് നമുക്കാവശ്യം. എങ്കില്‍ മാത്രമേ ലോകത്തിനായി പുതിയ വഴിത്താരകള്‍ തുറക്കാന്‍ നമുക്കാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org