ഡാനിയല്‍ തോമസ്
മിന്നി തിളങ്ങുന്ന മിന്നാ മിനുങ്ങേ!
ഒന്നു വരാമോ നീ എന്റെ കൂടെ!
പാറി പറന്നു നടക്കും നേരം
ഞാനും പോരട്ടേ നിന്റെ കൂടെ.
മിന്നി തിളങ്ങുന്ന മിന്നാ മിനുങ്ങേ!
വെളിച്ചം കാണിച്ചു രാത്രി നേരം
പറക്കൂ രാത്രി പോകുവോളം
പിന്നെ ഉറങ്ങൂ, നീ അന്തി ആകുവോളം.