മിഷന്‍ ചോദ്യങ്ങള്‍

1. കേരളത്തില്‍ നിന്നുളള പ്രഥമ മിഷനറി മെത്രാന്‍?
മാര്‍ ആന്‍റണി പടിയറ.

2. കേരളത്തില്‍ നിന്നുള്ള 20-ാം നൂറ്റാണ്ടിലെ ആദ്യ ത്തെ മിഷനറി?
റവ. ഫാ. കുരുവിള പേരേക്കാട്ട് എസ്.ജെ.

3. കേരളീയനായ ആദ്യ ത്തെ മിഷനറി രക്തസാക്ഷി?
റവ. ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ. (റാഞ്ചി മിഷന്‍)

4. കേരളീയനായ ആദ്യരക്തസാക്ഷി ഫാ. ജെയിസ് കോട്ടായില്‍ രക്തസാക്ഷി ത്വം വരിച്ച ദിനം?
1967 ജൂലൈ 16

5. കേരള മിഷനറിമാരുടെ പിതാവ്?
റവ. മോണ്‍ ജേക്കബ് വെള്ളരിങ്ങാട്ട്.

6. ഫ്രഞ്ച് മിഷനറിമാര്‍ കട്ടക്കില്‍ വന്ന വര്‍ഷം?
1845.

7. ഒറീസയില്‍ മിഷന്‍ പ്രവര്‍ത്തനം ആദ്യമായി നടത്തിയ മിഷനറി സമൂഹമേത്?
ഈശോസഭക്കാര്‍.

8. ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീയ സന്ന്യാസസമൂഹം?
സി.എം.ഐ. സന്ന്യാസസമൂഹം.

9. ബംഗാളിലെ സഭയെ രൂപപ്പെടുത്തിയ പ്രമുഖരായ രണ്ടു വ്യക്തികള്‍?
ബ്രഹ്മാന്ഥബ് ഉപാധ്യായ, മദര്‍ തെരേസ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org