മൊബൈല്‍ ഫോണ്‍ ഉപയോ​ഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മൊബൈല്‍ ഫോണ്‍ ഉപയോ​ഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
Published on

പ്രാര്‍ത്ഥനാലയങ്ങളില്‍ കര്‍ശനമായും ഫോണ്‍ ഓഫ് ചെയ്യുക. സൈലന്‍റ് മോഡില്‍ ഇട്ടാലും അതിന്‍റെ റേഞ്ച് പല മൈക്ക് സിസ്റ്റത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

നിരോധിച്ചിരിക്കുന്ന ഓഫീസുകളില്‍ ഓഫ് ചെയ്യുക.

വാഹനമോടിച്ചുകൊണ്ട് സംഭാഷണമരുത്. കൈ 'ഫ്രീ'യാവാന്‍ വേണ്ടി മാത്രമല്ല, അതിലെ വൈകാരിക രംഗങ്ങള്‍ അപകടത്തിന് കാരണമാവരുതെന്നുമുണ്ട്. നിങ്ങളുടേയും മറ്റുള്ളവരുടേയും ഘാതകനാകാനുള്ള അവകാശം നിങ്ങള്‍ക്കില്ല.

പൊതു സൗഹൃദവേദികളില്‍ ഫോണിലൂടെ സ്വൈര്യ സല്ലാപമരുത്, മര്യാദയല്ല. വിളി വന്നാല്‍ തിരിച്ചു വിളിക്കാമെന്നോ, പിന്നെ വിളിക്കാനോ പറഞ്ഞ് ഓഴിവാക്കണം. അത്യാവശ്യമാണെങ്കില്‍ 'ഒരു മിനിറ്റ്' എന്നോ 'എക്സ്ക്യൂസ്മി' എന്നോ കൂടെയുള്ളവരോട് പറഞ്ഞ് ഇറങ്ങിപ്പോയി സംസാരിക്കുക. പക്ഷേ, ഒത്തിരി നീട്ടരുത്.

ഒരിക്കലും മറ്റൊരാളുടെ ഫോണ്‍ എടുത്ത് സന്ദേശങ്ങള്‍ വായിക്കുകയോ, കോണ്‍ടാക്ടുകള്‍ പരിശോധിക്കുകയോ അരുത്, മര്യാദയല്ല. അയാള്‍ സ്വമേധയ കാണിക്കുന്ന പക്ഷം ആവാം.

ഒരാള്‍ക്ക് ഒരു 'രഹസ്യവിളി' വന്നാല്‍ അതാരായിരുന്നു, എന്തായിരുന്നു എന്നൊന്നും ചോദിക്കരുത്. നിങ്ങളോട് പറയേണ്ട കാര്യമാണെങ്കില്‍ അത് സമയമാകുമ്പോള്‍ പറഞ്ഞുകൊള്ളും.

വ്യക്തികളുടെയോ, നാടിന്‍റെയോ സല്‍പ്പേരിനോ, സുരക്ഷിതത്ത്വത്തിനോ എതിരായ യാതൊന്നും നിങ്ങളുടെ ഫോണിലൂടെ നടക്കരുത്. ക്രിമിനല്‍ കേസാകാമത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org