Latest News
|^| Home -> Suppliments -> ULife -> മാതൃക മരക്കുരിശിലെ ഗുരു

മാതൃക മരക്കുരിശിലെ ഗുരു

Sathyadeepam

പോള്‍ ജോസ് പടമാറ്റുമ്മല്‍
കെ.സി.വൈ.എം.
സംസ്ഥാന ജനറല്‍ സെക്രട്ടറി

യുവജനങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. സഭയും സമൂഹവും യുവത്വത്തെ ഉറ്റു നോക്കുകയാണ്. ഭാവിയില്‍ നയിക്കേണ്ട തും ചലിക്കേണ്ടതുമായവരാണ് യുവജനങ്ങള്‍. ആദര്‍ശധീരരായി മുന്നേറേണ്ട യുവജനങ്ങള്‍ക്ക് ഇ ന്ന് അപചയം സംഭവിക്കുന്നതായി കാണപ്പെടുന്നു. യുവത്വം എന്ന സുന്ദര കാലഘട്ടം വ്യര്‍ത്ഥമായി പാഴാക്കാതെ ആത്മസമര്‍പ്പണ ത്തോടെ അപരന്‍റെ നന്മയ്ക്കായി നല്കുവാനുള്ള കടം യുവജനങ്ങള്‍ക്ക് ഉണ്ട്.
എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയുടെ കുറവും, വ്യക്തിത്വത്തി ന്‍റെ വികലതയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവരാ തെ യുവജനങ്ങളെ പിന്നോട്ട് മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണ്. ഒരു പരിധി വരെ സ്വന്തം കാര്യം നേടുവാനുള്ള വ്യഗ്രതയും. സ്പൂണ്‍ ഫീ ഡിംങ്ങ് സംസ്കാരവും ഈ കുറവിന് കാരണമാകന്നു. ആവശ്യപ്പെടുന്നതിനു മുമ്പേ തന്നെ സാധിച്ചുകൊടുക്കുന്ന രക്ഷിതാക്കള്‍ സമൂഹവുമായി ബന്ധപ്പെടുത്താതെ മ ക്കളെ വളര്‍ത്തുന്ന ഈ പ്രവണത അനുദിനം വര്‍ദ്ധിച്ചുവരുന്നു. ആയതിനാല്‍ സാമൂഹ്യകാര്യങ്ങളില്‍ അ ജ്ഞരാവുകയും പ്രതിബദ്ധത ന ഷ്ടമാവുകയും ചെയ്യുന്നു. ഈ മാ റ്റി നിര്‍ത്തലുകള്‍ വ്യക്തിത്വ വളര്‍ ച്ചയ്ക്ക് പോറലേല്പിക്കുന്നതായി കാണപ്പെടുന്നു.
യുവജനങ്ങളുടെ വ്യക്തിത്വത്തി ന്‍റെ വളര്‍ച്ച നിശ്ചയിക്കുന്ന അവരുടെ പഠനകാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന “അരുതുകള്‍” വ്യക്തിത്വത്തിന്‍റെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. രൂപീകരണത്തിന്‍റെ പാതയില്‍ ഇവ ശരിയായ ദിശയല്ല നല്കിയിരിക്കുക എന്ന് കാലം തെ ളിയിച്ചുകൊണ്ടിരിക്കുന്നു. അതിനുദാഹരണമാണ് വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗവും പീഢന പരമ്പരകളും. മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വളര്‍ച്ചയുടെ ആകെത്തുകയാണ് വ്യക്തിത്വത്തെ സ്വാധീനിക്കുക. യുവത്വത്തിന്‍റെ ആവേശത്തിലേക്ക് നടന്നു കയറുമ്പോള്‍ കാലിടറുന്നതും ഈ വളര്‍ച്ചയുടെ അപര്യാപ്തതയുടെ ഫലമായി കൂ ടിയാണ്. ഭൂരിപക്ഷം ശരിയെന്ന് അ ഭിപ്രായപ്പെടുന്ന തെറ്റിനെ ശരിയാ യിക്കണ്ട് അനുകരിക്കുവാനാണ് നിര്‍ഭാഗ്യവശാല്‍ ഇന്നിന്‍റെ പ്രവണ ത. മുമ്പേ സൂചിപ്പിച്ച ചില അരുതു കള്‍ യുവജനങ്ങളുടെ മനസ്സില്‍ വലിയ ആശങ്കയും നല്കുന്നതായി കാണാം. ഞാന്‍ ആര്? മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തു കരുതും? വളര്‍ച്ചയിലെ വ്യതിയാനങ്ങളുടെ അജ്ഞത തുടങ്ങിയ ഭയങ്ങളും നല്കുന്നു. ഈ ഉത്ക്കണ്ഠകള്‍ അവന്‍റെ വ്യക്തിത്വത്തെ തന്നെ സാരമായി ബാധിക്കുന്നു. യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസപരമായി മാത്രമല്ല, സമൂഹത്തെ, ജീവിതത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ നല്കി, കഴിവുകളെ പ്രോ ത്സാഹനമേകി വളര്‍ത്തി, നന്മയുടെ നല്ല മനോഭാവം നല്കി ക്കൊണ്ടു മാത്രമേ ഈ ആകുലതകള്‍ അകറ്റി ആകര്‍ഷകമായ വ്യ ക്തിത്വം കെട്ടിപ്പടുക്കാനാവുകയുള്ളൂ. അതോടൊപ്പം വിലയേറിയ മൂല്യബോധം നല്കേണ്ടതുണ്ട്.
1. സ്വയാവബോധം
ഞാന്‍ ആരാണെന്നും എന്നി ലെ സര്‍ഗ്ഗവാസനകളും കഴിവുകള്‍ എന്തെന്നും മറ്റുള്ളവരില്‍ നിന്നു ഞാന്‍ എങ്ങനെ വ്യത്യസ്തനാണ് എന്ന് മനസ്സിലാക്കണം.
2) ലക്ഷ്യബോധം
കൃത്യവും വ്യക്തവും ശുദ്ധവുമായ ലക്ഷ്യവും അതിലേക്ക് ശരിയായ വഴിയും ഉണ്ടാകണം.
3) ഭാവി ആസൂത്രണം
ഭൂതകാലങ്ങളിലെ നല്ലതും മോശവുമായ അനുഭവങ്ങളില്‍ നി ന്ന് ശരിയും തെറ്റുകളും മനസ്സിലാ ക്കി ഭാവിയെ ആസൂത്രണം ചെയ്യണം.
4) സമചിത്തത
വൈകാരികമായി സന്തുലിതാവസ്ഥ കൈവരിച്ച് സമചിത്തതയോടെ സാഹചര്യങ്ങളെയും സ മ്മര്‍ദ്ദങ്ങളെയും അതിജീവിക്കണം.
5) അതിജീവിക്കുക
ജീവിതാനുഭവങ്ങളെ, സ്വഭാവ ത്തെ വിശകലനം ചെയ്ത് നന്മ യെ സ്വാംശീകരിക്കുകയും നമ്മി ലെ ശക്തിയെ, കഴിവിനെ തിരിച്ചറിഞ്ഞ് കുറവിനെ നിറവുകളായി മാറ്റുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നമ്മിലേക്ക് കടന്നുവരു ന്ന ഭീഷണികളെ അതിജീവിക്കാ നും സാധിക്കണം.
നല്ല വ്യക്തിത്വങ്ങളുടെ സ്വാധീനമാകുന്ന മാതൃകകള്‍ ഇന്ന് വള രെ കുറവാണ്. എന്നാല്‍ അനുകരണീയമായ മാതൃകയാണ് കാല്‍ വരിമലയില്‍ മരക്കുരിശില്‍ യാഗമായിത്തീര്‍ന്ന ഗുരു നല്കിയത്.
രണ്ട് സഹസ്രാബ്ദങ്ങള്‍ക്കപ്പു റം കുരിശിലേറി ലോകത്തിന് രക്ഷ സാധ്യമാക്കിയവന്‍ മലമുകളില്‍ ഉയര്‍ത്തിയ ദീപം പോലെ നമുക്ക് മാതൃകയേകുന്നു. സഹനത്തിന്‍റെ വഴികാട്ടിയായ, പാപികളോട് ക്ഷമിക്കുന്ന, പ്രാര്‍ത്ഥനയും പ്രവര്‍ത്തന വും പരസ്പര പൂരകമായി നടത്തു ന്ന, മറ്റുള്ളവരെ വിധിക്കാത്ത എളിമയുടെ വലിയ ചിത്രമേകിയ അനു കമ്പയോടെ സാന്ത്വനമേകിയ അ തേ ക്രിസ്തുവാണ് നീതിയ്ക്കുവേ ണ്ടി തെറ്റുകള്‍ക്കെതിരെ അസമത്വത്തിനെതിരെ ചാട്ടവാര്‍ ചുഴറ്റിയ തും. അതിനാല്‍ തന്നെ ആ വലിയ മാതൃകയെ മുറുകെപ്പിടിച്ച് മുന്നോ ട്ടിറങ്ങുവാന്‍ തയ്യാറായാല്‍ മാത്രമേ സമൂഹത്തിലും ജീവിതത്തിലും നന്മകള്‍ കെട്ടിപ്പടുക്കുന്ന ശുദ്ധമായ വ്യക്തിത്വമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനങ്ങള്‍ ഉയര്‍ന്ന് വരികയുള്ളൂ. അതോടൊ പ്പം മുതിര്‍ന്നവര്‍ യുവത്വത്തിന്‍റെ താങ്ങായി നന്മ കാംക്ഷിക്കുന്നവരായി കൂടുതല്‍ മുന്നേറാന്‍ അവസരങ്ങളുടെ വലിയ വാതിലുകള്‍ തുറന്നു കൊടുക്കുക, പ്രചോദനമേകുക, വാക്കുകളാല്‍ മുറിവേല്പിക്കാതെ തെറ്റുകള്‍ തിരുത്തി വളര്‍ന്ന് വരുവാന്‍ ശക്തിയേകുക.
സ്ഥിരപരിശ്രമത്തെ ആത്മമിത്രമായും അനുഭവത്തെ ഉപദേശിയാ യും മുന്‍കരുതലിനെ സഹോദരനായും മഹത്ത്വത്തെ രക്ഷിതാവാ യും സ്വീകരിച്ച് നല്ല വ്യക്തിത്വങ്ങളുടെ ഉടമകളായി ജീവിച്ച് ജീവിതവിജയം കരസ്ഥമാക്കുക.

Leave a Comment

*
*