മ്ശംശാനാമാര്‍

Published on

മ്ശംശാനീഞ്ഞ എന്ന സുറിയാനിപദത്തില്‍ നിന്നു രൂപപ്പെട്ടതാണു മ്ശംശാനാ എന്ന വാക്ക്. സുറിയാനിപദത്തിന്‍റെ അര്‍ത്ഥം സേവകന്‍, ശുശ്രൂഷകന്‍, പരിചാരകന്‍ എന്നെല്ലാമാണ്. മാലാഖമാര്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്ന ശുശ്രൂഷയെയാണിതു സൂചിപ്പിക്കുന്നത് കൗദാശിക കൃപാവരത്താല്‍ ശക്തരായി മെത്രാനോടും വൈദികസമൂഹത്തോടുമുള്ള ഐക്യത്തിന്‍റെ ദൈവാരാധന, വചനശുശ്രൂഷ പരസ്നേഹം എന്നിവയിലൂടെ ഇവര്‍ ദൈവജനത്തിനു സേവനം ചെയ്യുന്നു (തിരുസഭ 29).

ഗ്രീക്കുഭാഷയിലെ ഡയക്കോണിയ (ശുശ്രൂഷ, സേവനം) എന്ന വാക്കില്‍ നിന്നും ഡീക്കന്‍ എന്ന പദം രൂപപ്പെട്ടു. ഇതാണു പാശ്ചാത്യസഭയില്‍ ഉപയോഗിക്കുന്നത്. അപ്പ. പ്ര. 6:3-4 അനുസരിച്ച് ആദരണീയരെയാണു ശ്ലീഹന്മാര്‍ കൈവയ്പുവഴി ശുശ്രൂഷയ്ക്കായി നിയോഗിച്ചത്. മ്ശംശാനാമാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ പൗലോസ് ശ്ലീഹാ വിവരിക്കുന്നുണ്ട് (1 തിമോ. 3:8-10). ഈ ശുശ്രൂഷ പൗരോഹിത്യപദവിയിലേക്കുള്ള ഒരു മുന്‍പടിയായിട്ടല്ല, സഭാശുശ്രൂഷയുടെ സ്ഥിരമായ ഒരു സ്ഥാനമായിട്ടാണു സഭ കാണുന്നത്. പൗരസ്ത്യസഭകളില്‍ ലിറ്റര്‍ജിയുടെ ആഘോഷത്തിനു മ്ശംശാനാമാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നതായിരുന്നു നിര്‍ദ്ദേശം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org