നാം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാണോ?

നാം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാണോ?

* അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ നിറഞ്ഞ പച്ചക്കറികളും പഴങ്ങളും മത്സ്യമാംസങ്ങളും വില്ക്കുവാന്‍ അനുവദിക്കുന്നതുവഴി നമ്മുടെ ആരോഗ്യത്തിനും ജീവനും വലിയ അപകടം നാം ക്ഷണിച്ചുവരുത്തുന്നു.

* വേണ്ടത്ര സുരക്ഷിതത്വമില്ലാത്ത വാഹനങ്ങള്‍ നിരത്തിലോടാന്‍ അനുവദിക്കുന്നതു വഴി, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കു വേണ്ടത്ര പരിശീലനം നല്കാത്തതു വഴി, മോട്ടോര്‍ വാഹനനിയമങ്ങള്‍ ശക്തമായി നടപ്പാക്കാത്തതുവഴി, റോഡുകള്‍ കൃത്യമായി സംരക്ഷിക്കാത്തതു വഴി ജീവിക്കാനുള്ള എത്ര പേരുടെ മൗലികാവകാശമാണ് ഇതുമായി ബന്ധപ്പെട്ടവര്‍ നിഷേധിക്കുന്നത്.

* വേണ്ടത്ര സുരക്ഷിതത്വം ഇല്ലാത്ത ബോട്ടുകള്‍ സര്‍വീസ് നടത്തുവാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ അനുവദിച്ച ഉദ്യോഗസ്ഥര്‍ അപകടത്തില്‍പ്പെട്ടവരുടെ ജീവിക്കാനുള്ള മൗലികാവകാശത്തെയാണു ഹനിക്കുന്നത്.

* അനിയന്ത്രിതമായ മണല്‍ ഖനനം ചെയ്യുന്നതിനാല്‍ നമ്മുടെ നദികള്‍ വറ്റി വരണ്ടുപോകുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പ്രകൃതിക്കു വലിയ നാശമുണ്ടാക്കുന്നു.

* സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയും യഥേഷ്ടം വിഹരിക്കുവാന്‍ അനുവദിക്കുന്നതു വഴി ജനങ്ങളുടെ സ്വൈര്യജീവിതം അപകടത്തിലാകുന്നു.

* മദ്യ-മയക്കുമരുന്നു മാഫിയകളും പണം കൊള്ളപ്പലിശയ്ക്കു വായ്പ കൊടുക്കുന്നവരും സുരക്ഷിതമായി ജീവിക്കാനുള്ള നമ്മുടെ അവകാശത്തെ വെല്ലുവിളിക്കുന്നു.

* നീതി നിര്‍വഹിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വീഴ്ചകള്‍ വരുത്തുമ്പോള്‍, പക്ഷപാതപരമായി പെരുമാറുമ്പോള്‍, കള്ളക്കേസ് നിരപരാധികളുടെ മേല്‍ കെട്ടിച്ചമയ്ക്കുമ്പോള്‍, നിയമാനുസൃതമായി ചെയ്യാന്‍ ബാദ്ധ്യസ്ഥമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ പൊതുസേവകര്‍ കൈക്കൂലി വാങ്ങുമ്പോള്‍, ചെയ്യുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പണം വാങ്ങി ചെയ്തുകൊടുക്കുമ്പോള്‍ ഭരണഘടന നമുക്കു തരുന്ന സംരക്ഷണങ്ങളെല്ലാം വൃഥാവിലാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org