നമ്മുടെ ബാങ്ക് അക്കൗണ്ട്

നമ്മുടെ ബാങ്ക് അക്കൗണ്ട്

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു. കുട്ടികളായ നമ്മോടൊപ്പം അദ്ധ്യാപകരും മാതാപിതാക്കളും തിരക്കിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. അതിനെ മാത്രം പിടിച്ചു നിര്‍ത്താന്‍ നമുക്കാര്‍ക്കും ആവില്ല. ഒന്നു മാത്രം നമുക്ക് ആകും; കടന്നുപോകുന്ന സമയത്തെ പാഴാക്കിക്കളയാതിരിക്കാനുള്ള കരുതലുകള്‍ എടുക്കാന്‍ നമുക്ക് സാധിക്കും.

നമുക്കുവേണ്ടി ദൈവം ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഓരോ ദിവസവും അതിലേക്ക് 86,400 രൂപയും നിക്ഷേപിക്കുന്നുണ്ട്. പക്ഷേ ആ തുക നാം ചെലവാക്കിയില്ലെങ്കില്‍ ദിവസത്തിന്‍റെ അന്ത്യത്തില്‍ ദൈവം പിന്‍വലിച്ചുകളയും.

ദൈവം ഓരോ ദിവസവും നമുക്കായി നിക്ഷേപിക്കുന്നത് പണത്തേക്കാള്‍ മൂല്യമുള്ള സമയമാണ്. 86,400 സെക്കന്‍റുകള്‍ ഒരു ദിവസം നമ്മുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് തരുന്നുണ്ട്. പാഴാക്കിക്കളഞ്ഞാല്‍ ഉപകാരമില്ലാത്ത സമയമായ് അത് മാറും. പിന്നീട് അത് ഒരിക്കലും തിരികെ വരില്ല." ഓരോ നിമിഷവും ശ്രദ്ധയോടെ പാഴായി പോകാതെ ചെലവഴിക്കാന്‍ നമുക്ക് സാധിക്കണം.

സമയം കൊല്ലികള്‍
* കൂടുതല്‍ സമയം ഉറക്കം.
* പകല്‍ക്കിനാവ് കാണല്‍.
* പരസ്പരം താരതമ്യം ചെയ്യലുകളും പരാതി പറച്ചിലുകളും.
* ഇന്നില്‍ ജീവിക്കാന്‍ മറക്കുന്നത്.
* ഞാന്‍ കേമന്‍ / കഴിവില്ലാത്തവന്‍ എന്ന ചിന്തകള്‍.
* മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് രസിക്കുക.
* മറ്റുള്ളവരെ പരിഹസിക്കുന്ന ചിന്തകള്‍, സംസാരങ്ങള്‍.
* അനാവശ്യമായ സംസാരം.
* അമിതമായി ടെലിവിഷന്‍ കാണുന്നത്.
* മൊബൈല്‍ ഉപയോഗം
* അലസമായിരിക്കുന്നത്.
* അമിതമായി കാര്‍ട്ടൂണ്‍ കളികളിലേര്‍പ്പെടുന്നത്
* എല്ലാം പൂര്‍ണ്ണതയില്‍ മാത്രം ചെയ്യാനുള്ള അനാവശ്യമായ തീക്ഷ്ണത
* ആവശ്യമില്ലാത്ത കാര്യങ്ങളില്‍ മുഴുകുന്നത്.

സമയ സംരക്ഷണം
* ചെയ്യുന്ന കൃത്യം ശ്രദ്ധയോടുകൂടി ചെയ്യുക.
* ചെയ്യേണ്ട കാര്യങ്ങള്‍ പ്രാധാന്യമനുസരിച്ച് തരംതിരിക്കുക.
* ഒരു സമയത്ത് ഒരു കാര്യം മാത്രം ചെയ്യുക.
* സമയവിനിയോഗത്തെ വിലയിരുത്തുക.
* സമയത്തെ ക്രമീകരിക്കുക.

സമയ ക്രമീകരണത്തിന്‍റെ നേട്ടം
* ജോലിക്ക് സമയം കൊടുക്കുക : അത് വിജയത്തിന്‍റെ വിലയാണ്.
* ചിന്തയ്ക്ക് സമയം കൊടുക്കുക : അത് ശക്തിയുടെ ഉറവിടമാണ്.
* കളിക്കാന്‍ സമയം കൊടുക്കുക : അത് നിത്യയൗവ്വനത്തിന്‍റെ രഹസ്യമാണ്.
* വായിക്കാന്‍ സമയം കൊടുക്കുക : അത് വിജ്ഞാനത്തിന്‍റെ അടിത്തറയാണ്.
* സൗഹൃദത്തിന് സമയം കൊടുക്കുക : അത് സന്തോഷത്തിലേക്കുള്ള വഴിയാണ്.
* സ്വപ്നങ്ങള്‍ക്ക് സമയം കൊടുക്കുക : അത് നിങ്ങളെ ഉന്നതങ്ങളില്‍ എത്തിക്കും.
* സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സമയം കൊടുക്കുക : അത് ദൈവത്തിന്‍റെ ആനുകൂല്യമാണ്.
* ചുറ്റും നോക്കാന്‍ സമയം കൊടുക്കുക : അത് നിങ്ങളെ നിസ്വാര്‍ത്ഥരാക്കും.
* ചിരിക്കാന്‍ സമയം കൊടുക്കുക : അത് ആത്മാവിന്‍റെ സംഗീതമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org