നമുക്ക് എന്തുകൊണ്ട് ആയിക്കൂട?

നമുക്ക് എന്തുകൊണ്ട് ആയിക്കൂട?

ലോകപ്രശസ്ത സംഗീതജ്ഞനായ ബീഥോവന്‍ സംഗീതപരമായ കഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയ്ക്കപ്പെട്ടവനാണ്. എങ്കിലും അദ്ദേഹം സംഗീതലോകത്തെ അത്ഭുതമായി മാറി. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും പ്രഗല്‍ഭനായ തോമസ് ആല്‍വാ എഡിസനെ, കൊള്ളരുതാത്തവന്‍, പഠിക്കാന്‍ കഴിവില്ലാതത്തവന്‍ എന്ന് പറഞ്ഞ് ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. രാമാനുജന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൊള്ളരുതാത്തവന്‍ എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. എങ്കിലും കഠിനാദ്ധ്വാനത്തിലൂടെ, ആത്മവിശ്വാസത്തിലൂടെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായിത്തീര്‍ന്നു. ലോകം കണ്ട പ്രശസ്തനായ പ്രസംഗകന്‍ ഡമോസ്തനീസ് വിക്കനായിരുന്നു. നിരന്തരപരിശ്രമത്തിലൂടെ തന്‍റെ പരിമിതികളെ മറികടക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ ഇംഗ്ലീഷ് ഗ്രാമറിന് തോറ്റതിനാല്‍ സ്കൂളില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതാണ്.

അവനും അവള്‍ക്കും മഹാനാകാമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കും പരിശ്രമിച്ചുകൂടാ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org