നന്മ വിതച്ച് നന്മ കൊയ്യാം

നന്മ വിതച്ച് നന്മ കൊയ്യാം
Published on

നമ്മളോട് ഒരു വ്യക്തി മോശമായി പെരുമാറുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറുന്നത് എന്ന് ചിന്തിക്കണം.

അദ്ദേഹത്തിന്‍റെ അറിവില്ലായ്മയോ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെ വളര്‍ന്നുവന്ന സാഹചര്യമോ ആകാം കാരണം. അതിനാല്‍തന്നെ അവരിലെ കുറ്റങ്ങള്‍ പെരുപ്പിച്ചുകാട്ടാതെ, നന്മകള്‍ കണ്ടെത്തുക. എങ്കിലേ ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കൂ.

അസാദ്ധ്യമെന്ന് നിങ്ങള്‍ മ നസ്സില്‍ പറയുകയാണെങ്കില്‍ അക്കാര്യം സാധ്യമാക്കുവാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല.

എന്നാല്‍ ശുഭാപ്തിവിശ്വാസത്തോടെ എന്നെക്കൊണ്ടിതിനു കഴിയും എന്നൊന്നു പറഞ്ഞുനോക്കൂ. ആഗ്രഹിക്കുന്ന വിജയങ്ങള്‍ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

നമ്മുടെയും മറ്റുള്ളവരുടെയും കുറവുകളെയോര്‍ത്ത് പരിതപിച്ചിരിക്കാതെ നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ കണ്ടെത്തുവാന്‍ ശ്രമിക്കുക.

അപ്പോള്‍ സന്തോഷവും സമാധാനവും സംതൃപ്തിയും ജീവിതത്തിലുണ്ടാകുന്നത് നമുക്ക് അനുഭവിച്ചറിയുവാന്‍ സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org