നീ ഒന്നുമല്ല

പുളീങ്കുന്ന് ലൂക്കാ

നീ എത്ര ഔചിത്യം കാട്ടി നടന്നാലും
നിന്നിലേ അഹന്തകള്‍ നിനക്കെന്നും വിനായ്കകള്‍
നീ എന്താണെന്ന് നീ അറിഞ്ഞോ?
നീയൊന്നുമല്ല നിനക്കൊന്നുമില്ല.
നീ കാണും ജീവിതം മിഥ്യയാണ്
മിഥ്യതന്‍ ലോകത്തെ സ്വപ്നമാണ്
സ്വപ്നത്തില്‍ മയങ്ങാതെ സ്നേഹത്തില്‍ വസിക്കൂ
സ്വാര്‍ത്ഥത കൈവിട്ടു ആത്മാര്‍പ്പണം ചെയ്യു.
നിന്‍ മുമ്പില്‍ ഇരിക്കുന്ന ആ കൊച്ചു മണ്‍കുടം
നിനക്കായ്ത്തീര്‍ക്കുന്നു ചിതാഭസ്മ വ്യൂഹം
ആ കഥയറിയാതെ പിന്നെ ഒന്നും ഉരിയാതെ
പോകുന്നു പണത്തിന്‍റെ പന്ഥാവിലങ്ങനെ
പണവും പ്രതാപവും നല്‍കില്ല ഊഴിയില്‍
ശാശ്വത സൗഖ്യം ഓര്‍ക്കുക മാനവ
നിന്‍റെ ആ മോഹങ്ങള്‍ ക്ഷണ ഭംഗുരങ്ങള്‍
നിന്നോട് ചൊല്ലുന്നു നീ പോലുമറിയാതെ
എന്നിട്ടും പോകുന്നു ജഡത്തിനു പിന്നാലെ
കാമാഗ്നി പൂണ്ടു കാമസ്വരൂപനായി
ഇനിയൊന്ന് ഉണരൂ.
ഇനിയെങ്കിലും ഉണരൂ.
മര്‍ത്യ പരിവേഷം ചാര്‍ത്തുന്ന സ്നേഹമായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org