നെല്ലി

നെല്ലി

ശരീരപുഷ്ടിക്ക് ആവശ്യമായ വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള ഫലമാണു നെല്ലിക്ക. തൃഫലാചൂര്‍ണം, ചവനപ്രാശ്യം എന്നീ ഔഷധങ്ങളില്‍ ചേര്‍ക്കുന്ന പ്രധാന ഘടകമാണു നെല്ലിക്ക. വിറ്റാമിന്‍ സി സമൃദ്ധമായിട്ടുള്ള നെല്ലിക്കയിട്ടു വെന്ത വെള്ളത്തില്‍ പതിവായി കുളിച്ചാല്‍ തൊലിക്കു ശക്തിയും കുളിര്‍മയും ഉന്മേഷവും ഉണ്ടാകുന്നതോടൊപ്പം ജരനരകള്‍ നിയന്ത്രിക്കുമെന്നും ആയുര്‍ വേദം പറയുന്നു. ധാതുപുഷ്ടിക്കും ശുക്ലവര്‍ദ്ധനവിനും സഹായിക്കുന്ന നെല്ലിക്ക രക്തദുഷ്ടി, രക്തപിത്തം, ജ്വരം, പ്രമേഹം, മുടികൊഴിച്ചില്‍ ഇവ ശമിപ്പിക്കുന്നു. രുചിയും ദഹനശക്തിയും വര്‍ദ്ധിപ്പിച്ചു നാഡികള്‍ക്കു ബലവും കാഴ്ചശക്തി കൂട്ടാനും കണ്ണിനു കുളിര്‍മയേകാനും നെല്ലിക്ക സഹായിക്കുന്നുണ്ട്. വലിയ ചെലവും ബുദ്ധിമുട്ടുകളും ഇല്ലാതെ നട്ടു വളര്‍ത്തുവാന്‍ കഴിയുന്ന കുറ്റിച്ചെടിവൃക്ഷമാണു നെല്ലി. വീട്ടില്‍ ഒരു നെല്ലിമരം നട്ടുപിടിപ്പിക്കുന്നതു നല്ലതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org