നിരീക്ഷണ പാടവം

നിരീക്ഷണ പാടവം

ചുറ്റുപാടും നിരീക്ഷിക്കാനുള്ള കഴിവ് വ്യക്തിത്വവികാസത്തിന്‍റെ അടിസ്ഥാനമാണ്. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഇതു വളര്‍ത്തിയെടുക്കാവുന്നതാണ്. ഒരു വിദ്യാര്‍ത്ഥിക്കുണ്ടായിരിക്കേണ്ട പ്രധാന ഗുണം ഇതുതന്നെയാണ്.

1. നിങ്ങള്‍ക്കു ചുറ്റുമുള്ളതെന്തിനെയും പറ്റി അറിയാന്‍ ശ്രമിക്കുക.

2. ദൈനംദിന വാര്‍ത്തകളും വിവരങ്ങളും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക.

3. നിങ്ങളുമായി ഇടപഴകുന്ന വ്യക്തികളെ അടുത്തറിയാന്‍ ശ്രമിക്കുക.

4. പുതിയ അനുഭവങ്ങള്‍ ജീവിതത്തില്‍ സ്വായത്തമാക്കുക.

5. പുതിയ ചുറ്റുപാടുകളുമായി ബന്ധം സ്ഥാപിക്കുക.

6. മറ്റുള്ളവരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കുക.

ഇത്തരത്തില്‍ പരിതസ്ഥിതികളെ അടുത്തറിയാന്‍ ശ്രമിക്കുന്ന മികച്ച നിരീക്ഷണപാടവം ഒരുപക്ഷേ, നാളത്തെ നേതാക്കന്മാരോ ഉന്നതോദ്യോഗസ്ഥരോ ആയി നിങ്ങളെ ഉയര്‍ത്തും. ചരിത്രവും അനുഭവജ്ഞരും ഈ മന്ത്രം ഏറ്റുപറയുന്നു. പത്രപ്രവര്‍ത്തനം, രാഷ്ട്രീയം, സാമൂഹികപ്രവര്‍ത്തനം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തീര്‍ച്ചയായും ഈ മേഖലയില്‍ പ്രാവീണ്യം നേടണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org