നിയമാവര്‍ത്തനം 22-23 അദ്ധ്യായങ്ങള്‍

നിയമാവര്‍ത്തനം 22-23 അദ്ധ്യായങ്ങള്‍

1. നിയമവര്‍ത്തനം 22-ാം അദ്ധ്യായം പ്രതിപാദിക്കുന്ന വിഷയം?
വിവിധ നിയമങ്ങള്‍

2. സ്ത്രീ പുരുഷന്‍റെയും പുരുഷന്‍ സ്ത്രീയുടെയും വേഷം അണിയരുത്. കാരണം?
നിന്‍റെ ദൈവമായ കര്‍ത്താവിന് നിന്ദ്യരാണ്.

3. വീടു പണിയുമ്പോള്‍ അരമതില്‍ കെട്ടണം എന്നു പറയുന്നത് എന്തുകൊണ്ട്?
ആരെങ്കിലും വീണു രക്തം ചിന്തിയ കുറ്റം നിന്‍റെ ഭവനത്തിനുമേല്‍ വീഴാതിരിക്കുവാന്‍.

4. എന്താണ് മുന്തിരിത്തോട്ടത്തില്‍ വിതയ്ക്കരുത് എന്നു പറയുന്നത്?
മറ്റു വിത്തുകള്‍

5. മേലങ്കിയുടെ നാലറ്റത്ത് ഉണ്ടായിരിക്കേണ്ടത് എന്ത്?
തൊങ്ങലുകള്‍.

6. ഇസ്രായേല്‍ കന്യകമാര്‍ക്ക് ദുഷ്കീര്‍ത്തി വരുത്തിവച്ചാല്‍ പിതാവിന് എത്ര ഷെ ക്കേല്‍ പിഴയടയ്ക്കണം?
100 ഷെക്കല്‍ വെള്ളി.

7. പിതൃഗൃഹത്തില്‍വച്ചു വേശ്യാവൃത്തി നടത്തി, ഇസ്രായേലില്‍ തിന്മ പ്രവര്‍ത്തിച്ചാല്‍ ആ തിന്മ നീക്കിക്കളയുന്നത് എങ്ങനെ?
അവളെ കല്ലെറിഞ്ഞു കൊല്ലണം.

അദ്ധ്യായം 23

8. ബാലാമിന്‍റെ ശാപത്തെ ദൈവം അനു ഗ്രഹമാക്കി മാറ്റിയത് എന്തുകൊണ്ട്?
ദൈവമായ കര്‍ത്താവ് നിങ്ങളെ സ്നേഹിച്ചതുകൊണ്ട്.

9. ഏദോമ്യരെ നിങ്ങള്‍ വെറുക്കരുത്? കാരണം?
അവര്‍ നിങ്ങളുടെ സഹോദരരാണ്.

10. ദൈവമായ കര്‍ത്താവിന്‍റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്?
വേശ്യയുടെ വേതനവും നായയുടെ കൂലിയും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org